---
title: "മേയർ സ്ഥാനം നൽകാത്തതിൽ അതൃപ്തി; ബി.ജെ.പി. കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ"
english_title: "R Sreelekha Resigns as BJP Councillor in Thiruvananthapuram Corporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385333/r-sreelekha-resigns-bjp-councillor-thiruvananthapuram-corporation"
published_at: "2026-10-03T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0b6032d792_1000325816.jpg"
keywords: ["R sreelekha", "Thiruvananthapuram", "Bjp kerala"]
---

# മേയർ സ്ഥാനം നൽകാത്തതിൽ അതൃപ്തി; ബി.ജെ.പി. കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി. കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥ ആർ. ശ്രീലേഖ. പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെത്തുടർന്നാണ് രാജിവെക്കാനുള്ള തീരുമാനം. ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിലും പ്രധാന ചുമതലകൾ നൽകാത്തതിലും ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിലായിരുന്നു.

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരം കോർപറേഷൻ ബി.ജെ.പി. കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥ ആർ. ശ്രീലേഖ. പാർട്ടി നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെത്തുടർന്നാണ് രാജിവെക്കാനുള്ള തീരുമാനം. ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിലും പ്രധാന ചുമതലകൾ നൽകാത്തതിലും ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിലായിരുന്നു.

കോർപറേഷൻ ഭരണസമിതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയുള്ള ആർ. ശ്രീലേഖയുടെ രാജി ബി.ജെ.പിക്ക് വൻ തിരിച്ചടിയായിട്ടുണ്ട്. രാജിയോടെ തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പിയുടെ ആകെ അംഗങ്ങളുടെ എണ്ണം 49 ആയി കുറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയുടെ പ്രമുഖ മുഖമായി രംഗത്തുണ്ടായിരുന്ന ശ്രീലേഖ, മുൻപ് തന്നെ പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൗൺസിലർ സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക പത്രം കോർപറേഷൻ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385333/r-sreelekha-resigns-bjp-councillor-thiruvananthapuram-corporation)