---
title: "സംസ്ഥാനത്ത് ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ"
english_title: "Health Data Needed Kerala Chief Minister VD Satheesan Lifestyle Diseases Prevention Early Detection Campaign Health Destination Organ Transplant Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385350/health-data-needed-kerala-chief-minister-vd-satheesan-health-destination-kozikode-transplant"
published_at: "2026-10-03T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0cb175ee9e_1000237653.jpg"
keywords: ["Health Data Needed Kerala Chief Minister VD Satheesan", "Health Campaign Kerala Health Destination Outside Patients"]
---

# സംസ്ഥാനത്ത് ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഒരു ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി. ജീവിത ശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയിൽ മാറ്റം വരുത്താൻ കൃത്യമായ മാർഗം കണ്ടെത്തണം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഒരു ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി. ജീവിത ശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയിൽ മാറ്റം വരുത്താൻ കൃത്യമായ മാർഗം കണ്ടെത്തണം.

രോഗം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉൾപ്പെടുത്തി വലിയൊരു ക്യാംപെയിൻ കേരളത്തിൽ ഉണ്ടാകും. കേരളത്തെ വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കണം.

പുറത്തു നിന്നുള്ള രോഗികളും ഇവിടെ എത്തണം. കോഴിക്കോട് ഏറ്റവും വലിയ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സെന്റർ വരാൻ പോവുകയാണ്. രണ്ട് വർഷത്തിനകം സെന്റർ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385350/health-data-needed-kerala-chief-minister-vd-satheesan-health-destination-kozikode-transplant)