---
title: "ആയില്യാർ കാവിലെ മരംമുറി വിവാദം: കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌‌പെൻഷൻ"
english_title: "Ayilyarkavu Tree Cutting Row: Kottiyoor Devaswom Executive Officer Suspended"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385371/ayilyarkavu-tree-cutting-kottiyoor-devaswom-executive-officer-suspended"
published_at: "2026-10-03T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0ed30f3fab_aa.jpg"
keywords: ["Kottiyoor Devaswom", "Ayilyarkavu Tree Cutting", "Ikkare Kottiyoor"]
---

# ആയില്യാർ കാവിലെ മരംമുറി വിവാദം: കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌‌പെൻഷൻ

> **Lead Summary:** കൊട്ടിയൂർ: ഇക്കരക്കൊട്ടിയൂർ ക്ഷേത്ര പരിസരത്തെ പവിത്രമായ ആയില്യാർ കാവിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുലിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേർന്ന കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് യോഗത്തിലാണ് നിർണായക നടപടി സ്വീകരിച്ചത്.

## Article Content

കൊട്ടിയൂർ: ഇക്കരക്കൊട്ടിയൂർ ക്ഷേത്ര പരിസരത്തെ പവിത്രമായ ആയില്യാർ കാവിലെ അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുലിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേർന്ന കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി ബോർഡ് യോഗത്തിലാണ് നിർണായക നടപടി സ്വീകരിച്ചത്.

ആചാരപരമായി അതീവ പ്രാധാന്യമുള്ളതും വർഷത്തിൽ രണ്ടു ദിവസം താന്ത്രിക കർമ്മങ്ങൾക്കായി മാത്രം പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളതുമായ ആയില്യാർ കാവിലെ നിരവധി മരങ്ങളാണ് ദിവസങ്ങൾക്ക് മുൻപ് മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ക്ഷേത്ര ആചാര്യന്മാരും സ്ഥാനിക കൂട്ടായ്മകളും രംഗത്തെത്തിയിരുന്നു. ആചാരലംഘനം നടത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെയും ഭക്തജന കൂട്ടായ്മകളുടെയും നേതൃത്വത്തിൽ നാമജപ പ്രതിഷേധങ്ങളും മാർച്ചുകളും നടന്നുവരികയായിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിഷയത്തിൽ സമഗ്രാന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ട്രസ്റ്റി ബോർഡ് ഉത്തരവിറക്കിയത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385371/ayilyarkavu-tree-cutting-kottiyoor-devaswom-executive-officer-suspended)