---
title: "കല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം "
english_title: "Inauguration of distribution of tree saplings in Kalyassery Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38541/inauguration-of-distribution-of-tree-saplings-in-kalyassery-grama-panchayat"
published_at: "2022-04-21T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260b7711060c_images.jpeg"
keywords: []
---

# കല്യാശ്ശേരി ഗ്രാമപഞ്ചായത്തിൽ വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം 

> **Lead Summary:** കല്യാശ്ശേരി : കല്യാശ്ശേരി ഗ്രാമപഞ്ചായത്തും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് ഒരുക്കിയ നഴ്സറിയില്‍ തയ്യാറാക്കിയ വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ നിര്‍വ്വഹിച്ചു.

## Article Content

കല്യാശ്ശേരി : കല്യാശ്ശേരി ഗ്രാമപഞ്ചായത്തും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് ഒരുക്കിയ നഴ്സറിയില്‍ തയ്യാറാക്കിയ വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ നിര്‍വ്വഹിച്ചു.

സംസ്ഥാനത്ത് ഒരുകോടി വൃക്ഷ തൈകള്‍ വനം വകുപ്പും - തദ്ദേശ ഭരണകൂടവും കൈകോര്‍ത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി ചന്ദ്രന്‍, ഇ മോഹനന്‍, സി വി ഭാനുമതി, പി ബാലകൃഷ്ണന്‍, കെ ബാലകൃഷ്ണന്‍, സി പി വനജ, വി ഇ ഒ ഷീംന പവിത്രന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38541/inauguration-of-distribution-of-tree-saplings-in-kalyassery-grama-panchayat)