---
title: "ചെറുപുഴ മീന്തുള്ളിയിൽ വിദ്യാർഥികൾക്കായി സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു"
english_title: "Summer coaching camp for students started at Cherupuzha Meentulli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38542/summer-coaching-camp-for-students-started-at-cherupuzha-meentulli"
published_at: "2022-04-21T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260b9a4849f3_InShot_20220421_072527058.jpg"
keywords: []
---

# ചെറുപുഴ മീന്തുള്ളിയിൽ വിദ്യാർഥികൾക്കായി സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** കണ്ണൂർ : ചെറുപുഴ മീന്തുള്ളിയിൽ വിദ്യാർഥികൾക്കായി സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. റിട്ടയേർഡ് ക്യാപ്റ്റനും ഒളിമ്പ്യനുമായ ക്യാപ്റ്റൻ കെ.എസ്. മാത്യുവിൻ്റെ നേതൃത്വത്തിലാണ് സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. ക്യാപ്റ്റൻ കെ.എസ്. മാത്യുവിൻ്റെ ആധുനിക സൗകര്യങ്ങളോടുകൂടിയ മീന്തുള്ളിയിലെ വീട്ടുമുറ്റത്തെ ട്രാക്കിലാണ് പരിശീലനം.

## Article Content

കണ്ണൂർ : ചെറുപുഴ മീന്തുള്ളിയിൽ വിദ്യാർഥികൾക്കായി സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. റിട്ടയേർഡ് ക്യാപ്റ്റനും ഒളിമ്പ്യനുമായ ക്യാപ്റ്റൻ കെ.എസ്. മാത്യുവിൻ്റെ നേതൃത്വത്തിലാണ് സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. ക്യാപ്റ്റൻ കെ.എസ്. മാത്യുവിൻ്റെ ആധുനിക സൗകര്യങ്ങളോടുകൂടിയ മീന്തുള്ളിയിലെ വീട്ടുമുറ്റത്തെ ട്രാക്കിലാണ് പരിശീലനം.

ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.സി.പൗലോസ് അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ കെ.എസ്. മാത്യു പദ്ധതി വിശദീകരിച്ചു. മുംബൈ ഭീകരാക്രമണ വിരുദ്ധ പോരാട്ട സ്ക്വാഡിലെ (ബ്ലാക്ക് ടൊർണാഡോ) കമാൻഡോ സുബേദാർ പി.വി. മനീഷ് (ശൗരചക്ര) മുഖ്യതിഥിയായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡൻറ് റോഷി ജോസ്, എം.എം.തോമസ്, രാജു ചുണ്ട, മേരിക്കുട്ടി മാത്യു, ജോസ് തടത്തിൽ, ബിജു പുള്ളിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

കായിക താരങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. മെയ് 5 വരെ മൂന്നാം ക്ലാസ് മുതൽ 9-ാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്യാമ്പ്. മെയ് 6 മുതൽ 21 വരെ 10-ാം മുതൽ 20 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പ് നടക്കും. രാവിലെ 7.45 മുതൽ 9 മണി വരെയാണ് പരിശീലനം. ഫോൺ: 62O4303655.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38542/summer-coaching-camp-for-students-started-at-cherupuzha-meentulli)