---
title: "മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സയ്ക്ക്  അമേരിക്കയിലേക്ക്"
english_title: "Chief Minister Pinarayi Vijayan goes to US for further treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38547/chief-minister-pinarayi-vijayan-goes-to-us-for-further-treatment"
published_at: "2022-04-21T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260bd1ce8a75_images (2).jpeg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സയ്ക്ക്  അമേരിക്കയിലേക്ക്

> **Lead Summary:** തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സയ്ക്ക് 23-ന് അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോകുന്നതിനാൽ 27-ന് ബുധനാഴ്ച രാവിലെ ഒമ്പതിന് മന്ത്രിസഭാ യോഗം ഓൺലൈനായി ചേരും. തൊട്ടടുത്തയാഴ്ചയും ഇതേ രീതിയിലാകും മന്ത്രിസഭായോഗം.

## Article Content

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സയ്ക്ക് 23-ന് അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോകുന്നതിനാൽ 27-ന് ബുധനാഴ്ച രാവിലെ ഒമ്പതിന് മന്ത്രിസഭാ യോഗം ഓൺലൈനായി ചേരും. തൊട്ടടുത്തയാഴ്ചയും ഇതേ രീതിയിലാകും മന്ത്രിസഭായോഗം.

18 ദിവസത്തേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. മേയ് പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തിയേക്കും. ചികിത്സയ്ക്കായി പോകുന്ന വിവരം ബുധനാഴ്ച മുഖ്യമന്ത്രിതന്നെയാണ് മന്ത്രിസഭായോഗത്തിൽ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ സംഘത്തിൽ ആരൊക്കെ ഉണ്ടാകുമെന്നതു വ്യക്തമാക്കിയിട്ടില്ല. ജനുവരിയിൽ ചികിത്സകഴിഞ്ഞ് എത്തിയപ്പോൾത്തന്നെ തുടർചികിത്സ വേണ്ടിവരുമെന്ന് അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38547/chief-minister-pinarayi-vijayan-goes-to-us-for-further-treatment)