---
title: "അന്താരാഷ്ട്ര ജൈവ ദിനാചരണത്തിൽ ഔഷധ ചെടികൾ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിൽ കായലോട്ടെ കക്കോത്ത് പ്രഭാകരൻ"
english_title: "Kayalotte Kakoth Prabhakaran in preparation for the distribution of medicinal plants on the occasion of the International Day of Biology"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38549/kayalotte-kakoth-prabhakaran-in-preparation-for-the-distribution-of-medicinal-plants-on-the-occasion-of-the-international-day-of-biology"
published_at: "2022-04-21T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260beda402e9_InShot_20220421_074743043.jpg"
keywords: []
---

# അന്താരാഷ്ട്ര ജൈവ ദിനാചരണത്തിൽ ഔഷധ ചെടികൾ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിൽ കായലോട്ടെ കക്കോത്ത് പ്രഭാകരൻ

> **Lead Summary:** കണ്ണൂർ : അന്താരാഷ്ട്ര ജൈവ ദിനാചരണത്തിൽ സൗജന്യമായി ഔഷധ ചെടികൾ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി പ്രവർത്തകനായ കായലോട്ടെ കക്കോത്ത് പ്രഭാകരൻ. 10,000 ഔഷധ ചെടികളാണ് പ്രഭാകരൻ സൗജന്യ വിതരണത്തിന് ഒരുക്കുന്നത്.

## Article Content

കണ്ണൂർ : അന്താരാഷ്ട്ര ജൈവ ദിനാചരണത്തിൽ സൗജന്യമായി ഔഷധ ചെടികൾ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് പരിസ്ഥിതി പ്രവർത്തകനായ കായലോട്ടെ കക്കോത്ത് പ്രഭാകരൻ. 10,000 ഔഷധ ചെടികളാണ് പ്രഭാകരൻ സൗജന്യ വിതരണത്തിന് ഒരുക്കുന്നത്.

കഴിഞ്ഞ 8 വർഷമായി ഔഷധ ചെടികൾ നട്ടുവളർത്തുന്ന കായലോട്ടെ കക്കോത്ത് പ്രഭാകരൻ കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലായാണ് ഇതിനകം സൗജന്യമായി വിതരണം ചെയ്തിട്ടുള്ളത്. 35000 ത്തോളം ഔഷധ ചെടികൾ ഇരുവരേയായി വിതരണം ചെയ്തതായാണ് കണക്കാക്കുന്നത്. സർക്കാറിൽ നിന്നുള്ള രണ്ട് അവാർഡുകൾ ഇതിനകം പ്രഭാകരനെ തേടി എത്തിയിട്ടുണ്ട്. അതോടൊപ്പം നിരവധി പ്രാദേശിക പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാരനായ പ്രഭാകരൻ ജോലിയിൽ നിന്നും കിട്ടുന്ന ശബളത്തിന്റെ ഒരു വിഹിതം മാറ്റി വെച്ചാണ് ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ ചെയ്യുന്നത്.

കണ്ണൂർ ജിയിലെ വിവിധ ഭാഗങ്ങളിൽ ഔഷധ തോട്ടമുണ്ടാക്കുന്നതിന് വേണ്ടിയാണ് കക്കോത്ത് പ്രഭാകരൻ സൗജന്യമായി ഔഷധച്ചെടികൾ വിതരണം ചെയ്യുന്നത്. മൾമ്പറി. ചിറ്റരത്ത, നീലഅമരി, ശംഖ് പുഷ്പം. ഉഴിഞ്ഞ, പതിമുഖം. നാഗ വെത്തില,ഉമ്മം, സൗഗന്ധികം തുടങ്ങിയവ ഉൾപ്പെടെയാണ് പ്രഭാകരൻ്റെ ശേഖരത്തിലുള്ളത്.10,000 ഔഷധ ചെടികളാണ് അന്താരാഷ്ട്ര ജൈവ ദിനാചരണത്തിൽ സൗജന്യ വിതരണത്തിന് ഒരുക്കീട്ടുള്ളത്. മെയ് 22 ഓടെ ഇവയെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാനം പിടിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38549/kayalotte-kakoth-prabhakaran-in-preparation-for-the-distribution-of-medicinal-plants-on-the-occasion-of-the-international-day-of-biology)