---
title: "ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു"
english_title: "Kannur Ayush Mission Data Entry Operator Recruitment 2026 Last Date Oct 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385527/kannur-ayush-mission-data-entry-operator-recruitment-2026-last-date-oct-8"
published_at: "2026-10-05T06:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2f0ce0b3ba_images_(15).jpeg"
keywords: ["Ayush Mission Recruitment", "Data Entry Operator", "Kannur Jobs"]
---

# ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: ജില്ലാ ആയുഷ് മിഷനു കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഗവ. അംഗീകൃത ഡിസിഎ / പിജിഡിസിഎ. പ്രായപരിധി: 2025 സെപ്റ്റംബർ ഒന്നിന് 40 വയസ് തികയാൻ പാടില്ല.

## Article Content

കണ്ണൂർ: ജില്ലാ ആയുഷ് മിഷനു കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഗവ. അംഗീകൃത ഡിസിഎ / പിജിഡിസിഎ. പ്രായപരിധി: 2025 സെപ്റ്റംബർ ഒന്നിന് 40 വയസ് തികയാൻ പാടില്ല.

വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം www.nam.kerala.gov.in വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് കണ്ണൂർ സിവിൽ സ്റ്റേഷനിൽ ബി-ബ്ലോക്ക് രണ്ടാം നിലയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ഉദ്യോഗാർത്ഥികൾ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബർ 8 വൈകുന്നേരം 5 മണി. ഇന്റർവ്യൂ: ഒക്ടോബർ 12 രാവിലെ 10 മണിക്ക് ഓഫീസിൽ. ഫോൺ: 0497 2944145.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385527/kannur-ayush-mission-data-entry-operator-recruitment-2026-last-date-oct-8)