---
title: "ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു"
english_title: "Elephant Pallattu Brahmadathan Died Lightning Strike Kottayam Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385533/elephant-pallattu-brahmadathan-died-lightning-strike-kottayam-today"
published_at: "2026-10-05T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2fc0588a20_1000328146.jpg"
keywords: ["Pallattu Brahmadathan", "Elephant Death", "Lightning Strike"]
---

# ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു

> **Lead Summary:** കോട്ടയം: ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമായ പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ ആനയെ കുളിപ്പിക്കുന്നതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നു. കോട്ടയം മേലമ്പാറ പല്ലാട്ട് തറവാടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്മദത്തൻ.

## Article Content

കോട്ടയം: ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യമായ പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ ആനയെ കുളിപ്പിക്കുന്നതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നു. കോട്ടയം മേലമ്പാറ പല്ലാട്ട് തറവാടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്മദത്തൻ.

വീട്ടുപരിസരത്ത് തന്നെയാണ് ആനയെ തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. അരുണാചൽ വനത്തിൽ നിന്നാണ് പല്ലാട്ട് ബ്രഹ്മദത്തനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. 25 വർഷമായി കേരളത്തിലുള്ള ആനയ്ക്ക് ഏകദേശം 45 വയസ്സ് പ്രായം വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385533/elephant-pallattu-brahmadathan-died-lightning-strike-kottayam-today)