---
title: "കേളകത്ത് നിർമ്മല കോളജിലെ പ്രീഡിഗ്രി ഇക്കണോമിക്സ് ബാച്ചിന്റെ കുടുംബ സംഗമം നടന്നു"
english_title: "The family reunion of the undergraduate economics batch of Nirmala College, Kelakath was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38554/the-family-reunion-of-the-undergraduate-economics-batch-of-nirmala-college-kelakath-was-held"
published_at: "2022-04-21T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6260c5f3467ec_InShot_20220421_081724050.jpg"
keywords: []
---

# കേളകത്ത് നിർമ്മല കോളജിലെ പ്രീഡിഗ്രി ഇക്കണോമിക്സ് ബാച്ചിന്റെ കുടുംബ സംഗമം നടന്നു

> **Lead Summary:** കേളകം : 1984-86 വർഷത്തിൽ കേളകം നിർമ്മല കോളജിലെ പ്രീഡിഗ്രി ഇക്കണോമിക്സ് ബാച്ചിന്റെ കുടുംബ സംഗമം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, ആന്റണി സെബാസ്റ്റ്വൻ, റോയി നമ്പുടാകം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം : 1984-86 വർഷത്തിൽ കേളകം നിർമ്മല കോളജിലെ പ്രീഡിഗ്രി ഇക്കണോമിക്സ് ബാച്ചിന്റെ കുടുംബ സംഗമം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു. കേളകം, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ടി. അനീഷ്, ആന്റണി സെബാസ്റ്റ്വൻ, റോയി നമ്പുടാകം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

സിസ്റ്റർ എൽസമ്മ വി.സി അധ്യക്ഷത വഹിച്ചു. അധ്യാപകരായ മാത്യു കെ.ജെ, ജോസഫ് മുട്ടുമന, ഭാസ്കരൻ കെ.കെ, തങ്കച്ചൻ നടുവത്താനിയിൽ എന്നിവരെയും ഡൽഹി പോലീസ് സബ് ഇൻസ്പെക്ടറും രാഷ്ട്രപതിയുടെ ഉത്കൃഷ്ട സേവാ മെഡൽ ജേതാവുമായ തങ്കച്ചൻ എൻ.പിയേയും ചടങ്ങിൽ ആദരിച്ചു.

സോജൻ കേളകം, നന്ദികേശ്വരൻ, മണി കെ.കെ, ബാബു രാജ്, ജെസ്സി ജോസഫ്, ഷാജൻ വി.വി തുടങ്ങിയവർ സംസാരിച്ചു.

വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38554/the-family-reunion-of-the-undergraduate-economics-batch-of-nirmala-college-kelakath-was-held)