---
title: "മാഹി പള്ളി പെരുന്നാൾ: പ്രത്യേക കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസ് ഇന്ന് മുതൽ; ഫ്ലാഗ് ഓഫ് പെരുമ്പടവിൽ"
english_title: "Mahe Church Feast Special KSRTC Budget Tourism Bus Service Starts Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385556/mahe-church-feast-special-ksrtc-bus-service-thaliparamba-perumbadava"
published_at: "2026-10-05T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac328fbb9aea_pp.jpeg"
keywords: ["Mahe Church Feast", "KSRTC Budget Tourism Cell", "Mahe St Theresa Shrine", "Kannur KSRTC News"]
---

# മാഹി പള്ളി പെരുന്നാൾ: പ്രത്യേക കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസ് ഇന്ന് മുതൽ; ഫ്ലാഗ് ഓഫ് പെരുമ്പടവിൽ

> **Lead Summary:** **കണ്ണൂർ: **ലോകപ്രശസ്തമായ മാഹി പള്ളി (സെന്റ് തെരേസാസ് ഷ്രൈൻ) പെരുന്നാളിനോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും മാഹിയിലേക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക തീർത്ഥാടന യാത്രാ സർവീസുകൾക്ക് തുടക്കമാകുന്നു. ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് പെരുമ്പടവിൽ നടക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ ടി. കെ. ഗോവിന്ദൻ മാസ്റ്റർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.

## Article Content

**കണ്ണൂർ: **ലോകപ്രശസ്തമായ മാഹി പള്ളി (സെന്റ് തെരേസാസ് ഷ്രൈൻ) പെരുന്നാളിനോടനുബന്ധിച്ച് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും മാഹിയിലേക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക തീർത്ഥാടന യാത്രാ സർവീസുകൾക്ക് തുടക്കമാകുന്നു. ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് പെരുമ്പടവിൽ നടക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് എംഎൽഎ ടി. കെ. ഗോവിന്ദൻ മാസ്റ്റർ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും.

ഒക്ടോബർ 5 മുതൽ 22 വരെയുള്ള പെരുന്നാൾ ദിനങ്ങളിലാണ് ഈ പ്രത്യേക കെഎസ്ആർടിസി സർവീസ് ലഭ്യമാകുക. രാവിലെ പെരുമ്പടവിൽ നിന്ന് യാത്ര തിരിക്കുന്ന ബസ് ചപ്പാരപ്പടവ്, തളിപ്പറമ്പ്, മയ്യിൽ, ചാലോട് വഴിയാണ് മാഹി പള്ളിയിലെത്തുന്നത്. തീർത്ഥാടകർക്ക് പള്ളി സന്ദർശിക്കാനും പ്രാർത്ഥനകളിൽ പങ്കെടുക്കാനും മതിയായ സമയം ലഭിക്കും. തീർത്ഥാടനത്തിന് പുറമെ വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

മാഹി സന്ദർശനത്തിന് ശേഷം വൈകുന്നേരത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ്-ഇൻ ബീച്ചായ മുഴപ്പിലങ്ങാട് കടപ്പുറവും സന്ദർശിച്ച ശേഷമായിരിക്കും ബസ് തിരികെ പെരുമ്പടവിൽ എത്തുച്ചേരുക. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളാകാൻ ഈ സർവീസ് പ്രയോജനപ്പെടും.

യാത്രയ്ക്കായി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ 9497 007 857, 8089 463 675 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385556/mahe-church-feast-special-ksrtc-bus-service-thaliparamba-perumbadava)