---
title: "കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്; ഒക്ടോബർ 8 ന് അഭിമുഖം"
english_title: "Kannur Employability Centre Job Drive Interview Oct 8 Private Vacancies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385679/kannur-employability-centre-job-drive-interview-oct-8-private-vacancies"
published_at: "2026-10-06T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4459014854_images_(65).jpeg"
keywords: ["Kannur Jobs", "Employability Centre", "Job Drive"]
---

# കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്; ഒക്ടോബർ 8 ന് അഭിമുഖം

> **Lead Summary:** **കണ്ണൂർ**: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അഭിമുഖം.

## Article Content

**കണ്ണൂർ**: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് അഭിമുഖം.

ഒഴിവുകൾ: അപ്ലിക്കേഷൻ ഡെവലപ്പർ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സപ്പോർട്ട് അനലിസ്റ്റ്, മാർക്കറ്റിംഗ് മാനേജർ, ബ്രാൻഡ് പ്രൊമോട്ടർ, ബില്ലിംഗ് എക്സിക്യൂട്ടീവ്, വെൽഡർ, ടർണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം.

യോഗ്യത: പ്ലസ് ടു / ബിസിഎ / എംസിഎ / ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് / എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് / ബിടെക് / എംടെക് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ യുജി / പിജി / പോളി / ഐടിഐ. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 300 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സ്ലിപ്പ് ഹാജരാക്കിയും പങ്കെടുക്കാം.

ഫോൺ: 0497 2707610, 6282942066

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385679/kannur-employability-centre-job-drive-interview-oct-8-private-vacancies)