---
title: "മെസിയെ കൊണ്ടുവരുമെന്ന പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനും ആന്റോ അഗസ്റ്റിനും ഉൾപ്പെടെ 5 പേരെ പ്രതിചേർക്കും"
english_title: "Messi Kerala Match Controversy: FIR to Name Ex-Minister Abdurahiman and Anto Augustine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385719/messi-kerala-match-controversy-fir-to-name-ex-minister-abdurahiman-and-anto-augustine"
published_at: "2026-10-06T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4831accd98_images_(20).jpeg"
keywords: ["Lionel Messi", "Argentina Football Team", "Messi Kerala Visit Controversy"]
---

# മെസിയെ കൊണ്ടുവരുമെന്ന പേരിലെ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനും ആന്റോ അഗസ്റ്റിനും ഉൾപ്പെടെ 5 പേരെ പ്രതിചേർക്കും

> **Lead Summary:** **തിരുവനന്തപുരം**: ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിൽ മത്സരത്തിനായി കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ നിർണായക നീക്കം. കേസിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനും പ്രമുഖ മാധ്യമ വ്യവസായി ആന്റോ അഗസ്റ്റിനും ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.

## Article Content

**തിരുവനന്തപുരം**: ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിൽ മത്സരത്തിനായി കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ നിർണായക നീക്കം. കേസിന്റെ ആദ്യഘട്ട നടപടികളുടെ ഭാഗമായി മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനും പ്രമുഖ മാധ്യമ വ്യവസായി ആന്റോ അഗസ്റ്റിനും ഉൾപ്പെടെ അഞ്ച് പേരെ പ്രതിചേർക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.

ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ ഫുട്ബോൾ താരം ഷറഫലി എന്നിവർക്കെതിരെയാണ് അന്വേഷണം ശക്തമാക്കുന്നത്. ഇവർക്കെതിരെ അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആറിൽ അഴിമതിക്കുറ്റം കൂടി ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഗൂഢാലോചന കുറ്റമാണ് പ്രധാനമായും ആന്റോ അഗസ്റ്റിനെതിരെ ചുമത്തുന്നത്. എന്നാൽ, സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജി.സി.ഡി.എ (GCDA) എന്നീ ഔദ്യോഗിക സ്ഥാപനങ്ങൾക്ക് തട്ടിപ്പിലുള്ള പങ്കിനെക്കുറിച്ച് കൂടുതൽ സമഗ്രവും വിശദവുമായ അന്വേഷണത്തിന് ശേഷമായിരിക്കും കുറ്റപത്രത്തിൽ അന്തിമ തീരുമാനമെടുക്കുക.

കേസിൽ തുടർനടപടികളിലേക്ക് കടക്കുന്നതിന് മുൻപ് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണോ എന്ന കാര്യത്തിൽ നിയമപരമായ വ്യക്തത വരുത്താൻ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചയുടൻ അന്വേഷണ സംഘം അടുത്ത ഘട്ട അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385719/messi-kerala-match-controversy-fir-to-name-ex-minister-abdurahiman-and-anto-augustine)