---
title: "കേരളത്തിൽ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂർ തന്നെ; സുരേഷ് ഗോപി"
english_title: "Kerala AIIMS Should Come Suitable Place Thrissur Suresh Gopi MP State Should Have Courage Not Ignore Because BJP MP Thrissur Best Place VP CP Radhakrishnan Kerala Consideration Alappuzha Kottayam Vellur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385762/kerala-aiims-should-come-suitable-place-thrissur-suresh-gopi-mp"
published_at: "2026-10-06T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4b07668bee_1000238157.jpg"
keywords: ["Kerala AIIMS Should Come", "Suitable Place Thrissur Suresh Gopi MP", "State Should Have Courage Not Ignore Because BJP MP In Thrissur", "Then It Will Come To Thrissur"]
---

# കേരളത്തിൽ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂർ തന്നെ; സുരേഷ് ഗോപി

> **Lead Summary:** **കൊച്ചി: **കേരളത്തിൽ എയിംസ് വരണം എന്നാണ് താൻ ഇപ്പോഴും പറയുന്നതെന്നും യോഗ്യമായ സ്ഥലം തൃശൂരെന്നും സുരേഷ് ഗോപി എംപി. വിഷയത്തിൽ സ്റ്റേറ്റിന് ആർജവമുണ്ടാകണമെന്നും തൃശൂരിൽ ബിജെപി എംപി ആയതുകൊണ്ട് പരിഗണിക്കാതിരിക്കണ്ട എന്നു പറയുന്ന ആർജവമുണ്ടായാൽ അത് തൃശൂർ വരുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കൊച്ചി: **കേരളത്തിൽ എയിംസ് വരണം എന്നാണ് താൻ ഇപ്പോഴും പറയുന്നതെന്നും യോഗ്യമായ സ്ഥലം തൃശൂരെന്നും സുരേഷ് ഗോപി എംപി. വിഷയത്തിൽ സ്റ്റേറ്റിന് ആർജവമുണ്ടാകണമെന്നും തൃശൂരിൽ ബിജെപി എംപി ആയതുകൊണ്ട് പരിഗണിക്കാതിരിക്കണ്ട എന്നു പറയുന്ന ആർജവമുണ്ടായാൽ അത് തൃശൂർ വരുമെന്നും അദ്ദേഹം പറഞ്ഞു.

താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ, എയിംസിനായി കേരളത്തെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിന് എയിംസ് എന്ന സ്വപ്നം വൈകാതെ സാക്ഷാത്കരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സാമ്പത്തികമായി നോക്കുകയാണെങ്കിൽ ആലപ്പുഴയ്ക്ക് തന്നെയാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2016 മുതൽ ഇത് നടപ്പാക്കാത്തതിന്റെ കാരണവും അത് തന്നെയായിരുന്നു. ആലപ്പുഴ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഒരു കാരണവശാലും ആലപ്പുഴയ്ക്ക് ഇടില്ല എന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വിഷയം വിശദീകരിച്ച് മടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു.

ഹെൽത്ത് എന്ന് പറയുന്നത് സ്റ്റേറ്റ് സബ്ജക്ട് ആണെന്നും അടിസ്ഥാന സൗകര്യമൊരുക്കിക്കൊണ്ടുള്ള പിന്തുണയാണ് കേന്ദ്രം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വരണം. സംസ്ഥാന സർക്കാർ സ്ഥലം നൽകണമെന്നും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385762/kerala-aiims-should-come-suitable-place-thrissur-suresh-gopi-mp)