---
title: "കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ 'സ്വരലയം 2026' സ്കൂൾ കലോത്സവത്തിന് തുടക്കമായി"
english_title: "Kolakkad Santhome HSS Swaralayam 2026 Arts Fest Inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385826/kolakkad-santhome-hss-swaralayam-2026-school-kalolsavam-inauguration"
published_at: "2026-10-06T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac51b0ca346c_WhatsApp_Image_2026-10-06_at_19.14.05_(1).jpeg"
keywords: ["Kolakkad Santhome HSS", "Swaralayam 2026", "School Kalolsavam"]
---

# കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ 'സ്വരലയം 2026' സ്കൂൾ കലോത്സവത്തിന് തുടക്കമായി

> **Lead Summary:** കൊളക്കാട്: സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ 'സ്വരലയം 2026' സ്കൂൾ കലോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സൗത്ത് അമേരിക്കൻ ഇന്ത്യൻ എംബസി കൾച്ചറൽ അംബാസിഡർ അമ്പിളി ചിടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മേരി ജോസഫ് നരിമറ്റത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

## Article Content

കൊളക്കാട്: സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ 'സ്വരലയം 2026' സ്കൂൾ കലോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ ആരംഭിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സൗത്ത് അമേരിക്കൻ ഇന്ത്യൻ എംബസി കൾച്ചറൽ അംബാസിഡർ അമ്പിളി ചിടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മേരി ജോസഫ് നരിമറ്റത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാകുളം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക ജിലു കെ. മാണി സ്വാഗതവും സംസാരിക്കുകയും ചെയ്തു. അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാ. ആൽബർട്ട് മാപ്പിളപ്പറമ്പിൽ, പി.ടി.എ. പ്രസിഡന്റ് ജിജോ മാത്യു, മദർ പി.ടി.എ. പ്രസിഡന്റ് ബിജി മനോജ്, പ്രോഗ്രാം കൺവീനർ കെ.പി. പ്രകാശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ വേദികളിലായി വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾക്ക് തുടക്കമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385826/kolakkad-santhome-hss-swaralayam-2026-school-kalolsavam-inauguration)