---
title: "വുമൺ ക്യാറ്റിൽ കെയർ വർക്കർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു"
english_title: "Woman Cattle Care Worker Vacancy Kannur Dairy Development Application Invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385843/woman-cattle-care-worker-vacancy-kannur-dairy-development-application-invited"
published_at: "2026-10-07T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac590a09684c_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur Jobs", "Dairy Development", "Woman Cattle Care Worker"]
---

# വുമൺ ക്യാറ്റിൽ കെയർ വർക്കർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: ക്ഷീരവികസന വകുപ്പിന്റെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13 ക്ഷീര വികസന യൂണിറ്റ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ**: ക്ഷീരവികസന വകുപ്പിന്റെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 13 ക്ഷീര വികസന യൂണിറ്റ് ഓഫീസുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അതാത് ക്ഷീരവികസന സർവീസ് യൂണിറ്റ് പരിധിയിൽ സ്ഥിരതാമസമാക്കിയതും എസ്എസ്എൽസി പാസായതുമായ വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 45 വയസ്സ് വരെ. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രവൃത്തി പരിചയമുള്ളവർക്ക് അഞ്ച് വർഷത്തെ വയസ്സിളവ് ലഭിക്കും.

നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 13ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ബ്ലോക്ക് തല ക്ഷീരവികസന സർവീസ് യൂണിറ്റുകളിൽ സമർപ്പിക്കണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള ക്ഷീര വികസന യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2707859

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385843/woman-cattle-care-worker-vacancy-kannur-dairy-development-application-invited)