---
title: "വിവിധ വായ്പകൾ എടുത്തവർക്ക് തിരിച്ചടി; റിസർവ് ബാങ്ക് പലിശ നിരക്കുകൾ കൂട്ടി"
english_title: "RBI Repo Rate Hiked To 5.5 Percent Home Vehicle Loan Interest Rates Increase Monetary Policy Committee Governor Sanjay Malhotra Global Inflation Trade Uncertainty Iran War Impact Supply Chains 2023 February 6.5 Percent 2025 Cut"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385921/rbi-repo-rate-hiked-5.5-percent-home-vehicle-loan-interest-increase-sanjay-malhotra"
published_at: "2026-10-07T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac602679ed87_1000238354.jpg"
keywords: ["Various Loans Taken Setback RBI Interest Rates", "Hiked Repo Rate 5.5 Percent Home Vehicle Loan Interest Rate Increase Monetary Policy Committee", "Governor Sanjay Malhotra Announced", "Last Time February 2023 Repo Rates RBI Increased"]
---

# വിവിധ വായ്പകൾ എടുത്തവർക്ക് തിരിച്ചടി; റിസർവ് ബാങ്ക് പലിശ നിരക്കുകൾ കൂട്ടി

> **Lead Summary:** **കൊച്ചി: **വിവിധ വായ്പകൾ എടുത്തവർക്ക് തിരിച്ചടി. റിസർവ് ബാങ്ക് പലിശ നിരക്കുകൾ കൂട്ടി. റിപ്പോ നിരക്ക് 5.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഭവന, വാഹന വായ്പകൾക്ക് പലിശ നിരക്ക് ഉയരും. പണനയ കമ്മിറ്റി തീരുമാനം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് പ്രഖ്യാപിച്ചത്.

## Article Content

**കൊച്ചി: **വിവിധ വായ്പകൾ എടുത്തവർക്ക് തിരിച്ചടി. റിസർവ് ബാങ്ക് പലിശ നിരക്കുകൾ കൂട്ടി. റിപ്പോ നിരക്ക് 5.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ഭവന, വാഹന വായ്പകൾക്ക് പലിശ നിരക്ക് ഉയരും. പണനയ കമ്മിറ്റി തീരുമാനം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് പ്രഖ്യാപിച്ചത്.

2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് വർധിപ്പിച്ചിരുന്നത്. അന്ന് ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തി 6.5% ആക്കിയിരുന്നു.

2025ൽ നിരക്ക് കുറയ്ക്കുന്നതുവരെ 2023-24 കാലയളവിൽ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. 5.25 ആയിരുന്നു നിലവിലെ റിപ്പോ നിരക്ക്.

ആഗോളതലത്തിൽ പണപ്പെരുപ്പം വർധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു. വ്യാപാരരംഗത്ത് അനിശ്ചിതത്വം തുടരുകയാണ്. ആഗോള വിപണികളിൽ പൊതുവിൽ ദുർബലമായ ട്രെൻഡുകളാണ് തുടരുന്നത്.

ഇറാൻ യുദ്ധത്തിന്റെ ആഘാതം വ്യാപാരത്തെയും വിതരണ ശൃംഖലകളെയും തടസപ്പെടുത്തി. ആഗോള സാഹചര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385921/rbi-repo-rate-hiked-5.5-percent-home-vehicle-loan-interest-increase-sanjay-malhotra)