---
title: "ശ്രീകണ്ഠപുരത്ത് പ്രതിഷേധമിരമ്പി: കോൺഗ്രസ് ബിജെപിയുടെ ബി ടീം - കെ കെ രാഗേഷ്"
english_title: "Sreekandapuram Protest Congress BJP B Team KK Ragesh CPI M District Secretary Police Fake Cases Unjust One Sided Cases Against CPI M Workers Congress Youth Congress Violence Police Station March Attack Torch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385927/sreekandapuram-protest-congress-bjp-b-team-kk-ragesh-cpim-police-cases"
published_at: "2026-10-07T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac609b3831d8_1000238379.jpg"
keywords: ["Sreekandapuram Protest Roaring Congress BJP B Team KK Ragesh", "Kerala Congress Working As BJP B Team CPI M District Secretary", "Sreekandapuram Congress Violence Police Fake Cases", "Police Not Working Justly Last Ten Years Police Functioning"]
---

# ശ്രീകണ്ഠപുരത്ത് പ്രതിഷേധമിരമ്പി: കോൺഗ്രസ് ബിജെപിയുടെ ബി ടീം - കെ കെ രാഗേഷ്

> **Lead Summary:** **ശ്രീകണ്ഠപുരം: ** കേരളത്തിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. ശ്രീകണ്ഠപുരത്ത് കോൺഗ്രസ് അക്രമങ്ങൾക്കും പൊലീസ് കള്ളക്കേസുകൾക്കുമെതിരെ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**ശ്രീകണ്ഠപുരം: ** കേരളത്തിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. ശ്രീകണ്ഠപുരത്ത് കോൺഗ്രസ് അക്രമങ്ങൾക്കും പൊലീസ് കള്ളക്കേസുകൾക്കുമെതിരെ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീകണ്ഠപുരത്ത് നടന്ന സംഭവങ്ങളിൽ പൊലീസ് നീതിപൂർവമല്ല പ്രവർത്തിക്കുന്നത്. കഴിഞ്ഞ പത്ത് വർഷം കാണാത്ത രീതിയിലാണ് പൊലീസിന്റെ പ്രവർത്തനം. സിപിഐ എം പ്രവർത്തകർ നൽകിയ നാല് പരാതികളിൽ ഒന്നിൽ പോലും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല.

പൊലീസ് നിഷ്പക്ഷമായി പെരുമാറിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് പാർട്ടിക്ക് അറിയാമെന്നും കെ കെ രാഗേഷ് പറഞ്ഞു. യോഗത്തിൽ സിപിഐ എം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗം എം സി ഹരിദാസൻ അധ്യക്ഷനായി.

സിപിഐ എം പ്രവർത്തകർക്കെതിരെ ഏകപക്ഷീയമായി കേസെടുക്കുകയും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അക്രമങ്ങളിൽ കേസ് എടുക്കാതിരിക്കുകയും ചെയ്യുകയാണ് പൊലീസ്.

കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും തീപ്പന്തം എറിയുകയും ചെയ്തിരുന്നു. ആക്രമണങ്ങളിൽ പരിക്കേറ്റ സിപിഐ എം പ്രവർത്തകരുടെ പരാതികളിൽ ഇതുവരെ കേസെടുത്തില്ല. കാവുമ്പായിയിൽ സിപിഐ എം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.

ഇതിലെല്ലാം പ്രതിഷേധിച്ചാണ് സിപിഐ എം പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. യോഗത്തിൽ ഏരിയ സെക്രട്ടറി എം സി രാഘവൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗം കെ ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385927/sreekandapuram-protest-congress-bjp-b-team-kk-ragesh-cpim-police-cases)