---
title: "‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ല’; ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം"
english_title: "Kochi Kerala AIIMS No Priority Central Government High Court Backward States Priority Kerala Excellent Health Sector Court Criticism Disqualification Population Density Kasaragod AIIMS Janakeeya Kootayma Petition Delhi AIIMS How Came"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385936/kerala-aiims-no-priority-central-government-high-court-criticism-kasaragod-petition"
published_at: "2026-10-07T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac61219eddf9_1000238407.jpg"
keywords: ["Kochi Kerala AIIMS No Priority", "Central Government High Court First Other States AIIMS Establish Interest", "Kerala Excellent Health Sector Backward States", "Central Government Stand Against High Court Severe Criticism Health Sector Leading Is Disqualification For Kerala"]
---

# ‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ല’; ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

> **Lead Summary:** **കൊച്ചി: **കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളാണ് മുൻഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു.

## Article Content

**കൊച്ചി: **കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ മുൻഗണനയില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ആദ്യം മറ്റ് സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളാണ് മുൻഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു.

കേന്ദ്രസർക്കാർ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.

കാസർഗോഡ് എയിംസ് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ ഈ നിലപാട് അറിയിച്ചിരിക്കുന്നത്. മുമ്പ് ഹർജി പരിഗണിച്ച ഘട്ടത്തിൽ വിഷയത്തിൽ നിലപാട് പറയാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങൾക്കാണ് മുൻഗണന എന്ന് കേന്ദ്രം നിലപാടറിയിച്ചത്.

എന്നാൽ കേരളം എയിംസ് അർഹിക്കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. എല്ലാവർക്കും മുൻ നിര സ്വകാര്യ ആശുപത്രികളിലേക്ക് പോകാനാകില്ല. കേരളത്തിൽ എയിംസ് അനിവാര്യമാണ്. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് അയോഗ്യതയല്ല. എങ്ങനെയാണ് ഡൽഹിയിൽ എയിംസ് വന്നതെന്നും കോടതി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385936/kerala-aiims-no-priority-central-government-high-court-criticism-kasaragod-petition)