---
title: "സിനിമാതാരവും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഗോവയിൽ"
english_title: "Veteran actor Nana Patekar Passes Away At 75 Cardiac Arrest Goa Residence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386013/veteran-actor-nana-patekar-passes-away-at-75-cardiac-arrest-goa-residence"
published_at: "2026-10-08T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7094ba6b74_1000333873.jpg"
keywords: ["Nana Patekar", "Obituary", "Bollywood"]
---

# സിനിമാതാരവും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു; അന്ത്യം ഗോവയിൽ

> **Lead Summary:** **പനാജി**: പ്രശസ്ത ഹിന്ദി സിനിമാതാരവും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു. ഗോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 6781. വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**പനാജി**: പ്രശസ്ത ഹിന്ദി സിനിമാതാരവും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു. ഗോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 6781. വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച പുലർച്ചെ 5.20ന് മണിപ്പാൽ ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. 45 മിനിറ്റോളം സിപിആർ നൽകിയിട്ടും രക്ഷിക്കാനായില്ലെന്ന് ഡോ. ശേഖർ സൽക്കർ അറിയിച്ചു. മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്ത് പോസ്റ്റ്മോർട്ടം നടത്തും.  ദങ്കാർ പടേക്കറുടെയും സംഗണ പടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയിൽ ജനിച്ചു. പഠനകാലത്ത് തന്നെ കോളേജിലെ നാടകവേദികളിൽ സജീവമായിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

പരിന്ദ, ക്രാന്തിവീർ, അബ് തക് ഛപ്പൻ, വെൽക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ഹിന്ദി, മറാത്തി സിനിമകളിൽ നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386013/veteran-actor-nana-patekar-passes-away-at-75-cardiac-arrest-goa-residence)