---
title: "കെപിഎസ്സി ഫാർമസിസ്റ്റ് അഭിമുഖം; കണ്ണൂർ ജില്ലയിലെ ആദ്യഘട്ട പരീക്ഷ ഒക്ടോബർ 15, 16 തീയതികളിൽ"
english_title: "KPSC Pharmacist Grade II Homoeopathy Interview October 15 16 Kannur District Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386054/kpsc-pharmacist-grade-2-interview-kannur-district-office"
published_at: "2026-10-08T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac72d7e0862e_download_(67).jpeg"
keywords: ["Kerala PSC Interview", "KPSC Kannur Office", "PSC Interview Date", "Kerala PSC News"]
---

# കെപിഎസ്സി ഫാർമസിസ്റ്റ് അഭിമുഖം; കണ്ണൂർ ജില്ലയിലെ ആദ്യഘട്ട പരീക്ഷ ഒക്ടോബർ 15, 16 തീയതികളിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലേക്ക് ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) തസ്തികയിലേക്ക് പിഎസ്സി അഭിമുഖം പ്രഖ്യാപിച്ചു. കാറ്റഗറി നമ്പർ 627/2025 തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖപരീക്ഷയുടെ ആദ്യഘട്ടമാണ് നടക്കുന്നത്.

## Article Content

**കണ്ണൂർ**: കണ്ണൂർ ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലേക്ക് ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) തസ്തികയിലേക്ക് പിഎസ്സി അഭിമുഖം പ്രഖ്യാപിച്ചു. കാറ്റഗറി നമ്പർ 627/2025 തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖപരീക്ഷയുടെ ആദ്യഘട്ടമാണ് നടക്കുന്നത്.

ഒക്ടോബർ 15, 16 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ വെച്ചാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴിയും മൊബൈൽ സന്ദേശം വഴിയും അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, പൂരിപ്പിച്ച ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ കരുതേണ്ടതാണ്.

ഇതോടൊപ്പം തങ്ങളുടെ എല്ലാ അസ്സൽ പ്രമാണങ്ങളും (ഓറിജിനൽ സർട്ടിഫിക്കറ്റുകൾ), കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം നിർദ്ദിഷ്ട സമയത്ത് കണ്ണൂർ ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൃത്യസമയത്ത് എത്താത്തവർക്ക് തുടർഅവസരം ലഭിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പിഎസ്സി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386054/kpsc-pharmacist-grade-2-interview-kannur-district-office)