---
title: "ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; മാനന്തവാടിയിൽ കോൺഗ്രസ് പ്രകടനം"
english_title: "Congress Protest in Mananthavady Against Rahul Gandhi Priyanka Gandhi Arrest in Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386078/congress-protest-mananthavady-rahul-gandhi-priyanka-gandhi-arrest"
published_at: "2026-10-08T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac73f538e85b_WhatsApp_Image_2026-10-08_at_12.02.56_PM.jpeg"
keywords: ["Congress Protest Mananthavady", "Rahul Gandhi Arrest", "Wayanad News", "Kerala Congress News"]
---

# ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; മാനന്തവാടിയിൽ കോൺഗ്രസ് പ്രകടനം

> **Lead Summary:** **മാനന്തവാടി:** വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത മുതിർന്ന പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്കെതിരെ മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

## Article Content

**മാനന്തവാടി:** വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത മുതിർന്ന പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം. കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്കെതിരെ മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി നഗരത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, വി ഡി സതീശൻ തുടങ്ങിയ ദേശീയ, സംസ്ഥാന നേതാക്കളെ ഡൽഹി പോലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് നേതാക്കൾ ആരോപിച്ചു. കേന്ദ്ര ഭരണകൂടത്തിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനവികാരം ഉയരുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

മാനന്തവാടിയിൽ നടന്ന പ്രതിഷേധ യോഗം അഡ്വ. എൻ കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജിൻസ് ഫാന്റസി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻമന്ത്രി പി കെ ജയലക്ഷ്മി, പി വി ജോർജ്, ഷിബു കെ ജോർജ്, വി യു ജോയി, ജേക്കബ് സെബാസ്റ്റ്യൻ, മീനാക്ഷി രാമൻ, വിനീഷ് പുത്തൻപുര, തോമസ് സെബാസ്റ്റ്യൻ തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കൾ സംസാരിച്ചു. ജനാധിപത്യ അവകാശങ്ങൾ കവരുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന് അവർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386078/congress-protest-mananthavady-rahul-gandhi-priyanka-gandhi-arrest)