---
title: "വേക്കളം എ.യു.പി. സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു"
english_title: "Vekkalam AUP School October 8 9 School Kalolsavam Started PTA President Shaji K Presided South America Suriname Indian Embassy Cultural Ambassador Ambili Chidangil Inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386109/vekkalam-aup-school-kalolsavam-inaugurated-ambili-chidangil-suriname-cultural-ambassador"
published_at: "2026-10-08T15:30:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac76a015e019_1000238746.jpg"
keywords: ["Vekkalam AUP School October 8 9 Dates School Kalolsavam Lighted", "PTA President Shaji K Presided Function South America Suriname Indian Embassy Cultural Ambassador Ambili Chidangil", "Kalolsavam Inaugurated Function Headmistress Bindu T"]
---

# വേക്കളം എ.യു.പി. സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

> **Lead Summary:** **വേക്കളം : **വേക്കളം എ.യു.പി. സ്കൂളിൽ ഒക്ടോബർ 8,9 തീയതികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

## Article Content

**വേക്കളം : **വേക്കളം എ.യു.പി. സ്കൂളിൽ ഒക്ടോബർ 8,9 തീയതികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

പി.ടി.എ. പ്രസിഡന്റ് ഷാജി കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ സൗത്ത് അമേരിക്കയിലെ സുരിനാമിൽ ഇന്ത്യൻ എംബസി കൾച്ചറൽ അംബാസിഡർ ആയ അമ്പിളി ചിടങ്ങിൽ കലോത്സവം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു ടി, സ്കൂൾ മാനേജർ ഷിബു സി.എം, സീനിയർ ടീച്ചർ റെജി കെ.എ, മദർ പി.ടി.എ. പ്രസിഡന്റ് വിജീഷ എം, എക്സിക്യൂട്ടീവ് അംഗം ചന്ദ്രികചന്ദ്രൻ അധ്യാപകരായ ഇന്ദു പി., കാന്തി മതി പി.വി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾക്ക് വേദിയുണർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386109/vekkalam-aup-school-kalolsavam-inaugurated-ambili-chidangil-suriname-cultural-ambassador)