---
title: "താഴെചൊവ്വയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Vehicles are thrown and smashed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38611/vehicles-are-thrown-and-smashed"
published_at: "2022-04-21T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6261145d54839_Picsart_22-04-21_13-52-19-153.jpg"
keywords: []
---

# താഴെചൊവ്വയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** കണ്ണൂർ: താഴെചൊവ്വ കിഴുത്തളളിയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചാല കൊയ്യോട് റോഡ് വാഴയിൽ ഹൗസ് ഷംഷീർ എന്നയാളെയാണ് ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ഇന്ന് പിടികൂടിയത്.

## Article Content

കണ്ണൂർ: താഴെചൊവ്വ കിഴുത്തളളിയിൽ വാഹനങ്ങൾ എറിഞ്ഞ് തകർക്കുന്നത് പതിവാക്കിയ വിരുതനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചാല കൊയ്യോട് റോഡ് വാഴയിൽ ഹൗസ് ഷംഷീർ എന്നയാളെയാണ് ടൗൺ സി.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ഇന്ന് പിടികൂടിയത്.

വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കിഴുത്തള്ളി ഭാഗങ്ങളിൽ വാഹനങ്ങളുടെ ഗ്ലാസ് എറിഞ്ഞ് തകർക്കുന്ന സംഭവത്തിൽ പോലീസിന് പരാതി eഭിച്ചിരുന്നു.

ഏറ്റവും ഒടുവിൽ താണയിലെ തസ്ലിം എന്നയാളുടെ പോളോ കാറും എറിഞ്ഞ് തകർത്തു. ചാല മിംസ് ആശുപത്രിയുടെ ആംബുലൻസ്, AKG ആശുപത്രിയുടെ ആംബുലൻസ് എന്നിവയും പ്രതി തകർത്തിട്ടുണ്ട്.

തസ്ലീമിൻ്റെ പരാതിയെ തുടർന്ന് പൊലീസ് സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൽസ്യതൊഴിലാളിയായ ശംഷീർ പിടിയിലായത്. ഇയാളുടെ സ്കൂട്ടറിൻ്റെ സീറ്റ് ബോക്സിൽ നിന്ന് കല്ലുകളും കണ്ടെടുത്തിട്ടുണ്ട്.

തൻ്റെ വാഹനത്തെ ഓവർ ടേക് ചെയ്യുന്നവരെ എറിയുകയാണ് പതിവെന്ന് ഇയാൾ eപാലീസിന് മൊഴി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38611/vehicles-are-thrown-and-smashed)