---
title: "'ആരോഗ്യരംഗം വെന്റിലേറ്ററിൽ': മരുന്ന് ക്ഷാമത്തിലും കടുത്ത ജീവനക്കാരുടെ കുറവിലും പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് എസ്.ഡി.പി.ഐ മാർച്ച്"
english_title: "SDPI Marches to Kannur District Hospital Protesting Healthcare Sector Lapses and Medicine Shortage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386239/sdpi-march-to-kannur-district-hospital-protesting-health-sector-issues"
published_at: "2026-10-09T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac88eb1804e4_WhatsApp_Image_2026-10-09_at_12.18.59_PM.jpeg"
keywords: ["SDPI Protest Kannur", "Kannur District Hospital", "Health Sector Kerala", "SDPI Kannur", "Kannur Local News"]
---

# 'ആരോഗ്യരംഗം വെന്റിലേറ്ററിൽ': മരുന്ന് ക്ഷാമത്തിലും കടുത്ത ജീവനക്കാരുടെ കുറവിലും പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് എസ്.ഡി.പി.ഐ മാർച്ച്

> **Lead Summary:** **കണ്ണൂർ**: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലാണെന്നും സർക്കാരിന്റെ അനാസ്ഥ മൂലം ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നും ആരോപിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രികളിൽ നേരിടുന്ന കടുത്ത മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കുക, ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, സാധാരണക്കാർക്ക് ലഭ്യമാകേണ്ട ചികിത്സാ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

## Article Content

**കണ്ണൂർ**: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലാണെന്നും സർക്കാരിന്റെ അനാസ്ഥ മൂലം ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നും ആരോപിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രികളിൽ നേരിടുന്ന കടുത്ത മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കുക, ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, സാധാരണക്കാർക്ക് ലഭ്യമാകേണ്ട ചികിത്സാ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

മാർച്ചിന്റെ ഉദ്ഘാടനം എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ് നിർവ്വഹിച്ചു. പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ കൊള്ളയ്ക്ക് സൗകര്യമൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെതിരെ ജനങ്ങളെ അണിനിരത്തി അതിശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആരോഗ്യരംഗത്ത് മുൻപന്തിയിൽ ഉണ്ടായിരുന്ന കേരളത്തെ വെന്റിലേറ്ററിലാക്കിയ സംസ്ഥാന സർക്കാരിന്റെ നടപടി പൊതുജനങ്ങളുടെ ക്ഷമ പരീക്ഷിക്കലാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി.

പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ബി. ശംസുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി.സി. ഷഫീഖ്, പി.ടി.വി. ശംസീർ, വിമൻ ഇന്ത്യ ഫ്രണ്ട് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ശഹർബാൻ സുനീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. ഫൈസൽ, സുനീർ പൊയ്തുംക്കടവ്, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ഹാഷിം കലിമ, ശുക്കൂർ മാങ്കടവ് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. സർക്കാരിന്റെ ആരോഗ്യവിരുദ്ധ നയങ്ങൾ തിരുത്തുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386239/sdpi-march-to-kannur-district-hospital-protesting-health-sector-issues)