---
title: "ഉളിക്കലിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ ഇരുമ്പ് മേൽക്കൂര പറന്നുപോയി; കാറുകൾക്ക് കേടുപാട്"
english_title: "Ulikkal Vayathur UP School Roof Blown Off Strong Wind Cars Damaged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386261/ulikkal-vayathur-up-school-roof-blown-off-strong-wind-cars-damaged"
published_at: "2026-10-09T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac89c084f50b_1000336461.jpg"
keywords: ["Ulikkal News", "School Roof"]
---

# ഉളിക്കലിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ ഇരുമ്പ് മേൽക്കൂര പറന്നുപോയി; കാറുകൾക്ക് കേടുപാട്

> **Lead Summary:** **ഉളിക്കൽ**: മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ വളപ്പിലെ ഇരുമ്പ് മേൽക്കൂര പറന്നുപോയി. സ്കൂളിലെ ഇന്റർലോക്ക് പാകിയ മുറ്റത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഷീറ്റ് മേൽക്കൂരയാണ് കാറ്റിൽ പൂർണമായി ഇളകി മാറി സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പതിച്ചത്.

## Article Content

**ഉളിക്കൽ**: മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ വളപ്പിലെ ഇരുമ്പ് മേൽക്കൂര പറന്നുപോയി. സ്കൂളിലെ ഇന്റർലോക്ക് പാകിയ മുറ്റത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഷീറ്റ് മേൽക്കൂരയാണ് കാറ്റിൽ പൂർണമായി ഇളകി മാറി സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പതിച്ചത്.

പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്കാണ് മേൽക്കൂര തകർന്നുവീണത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും സംഭവസമയത്ത് ആളുകൾ പരിസരത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല. ശബ്ദം കേട്ട് അധ്യാപകരും നാട്ടുകാരും ഓടിയെത്തിയാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386261/ulikkal-vayathur-up-school-roof-blown-off-strong-wind-cars-damaged)