---
title: "സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി കത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി"
english_title: "CMRL Exalogic Financial Transaction ED Letter Pinarayi Vijayan Mohammed Riyas Against FIR Can Be Filed High Court ED"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386272/cmrl-exalogic-ed-letter-pinarayi-vijayan-mohammed-riyas-fir-high-court-interim-order"
published_at: "2026-10-09T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8a5f9f2174_1000238916.jpg"
keywords: ["CMRL Exalogic Financial Transaction Related  ED Given Letter Pinarayi Vijayan Mohammed Riyas Against FIR", "Can Be Filed High Court ED Letter Consider FIR", "Directly Register Can High Court Clarified ED Given Letter Preliminary Investigation After FIR"]
---

# സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി കത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി

> **Lead Summary:** **തിരുവനന്തപുരം : ** സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി. ഇ ഡി കത്ത് പരിഗണിച്ച് എഫ്ഐആർ നേരിട്ട് രജിസ്റ്റർ ചെയ്യാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം : ** സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ കത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി. ഇ ഡി കത്ത് പരിഗണിച്ച് എഫ്ഐആർ നേരിട്ട് രജിസ്റ്റർ ചെയ്യാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ഇ ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്ഐആർ എന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്ഐആർ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്.

പ്രാഥമിക അന്വേഷണമാണ് ആദ്യം വേണ്ടത് അതിന് ശേഷമാണ് എഫ്ഐആർ ഇടണോ എന്ന് പരിശോധിക്കേണ്ടത് എന്ന വാദമായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഉയർത്തിയ വാദം.

എന്നാൽ ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സർക്കാരിനും തിരിച്ചടിയാണ്. ഇഡി നടത്തിയത് പ്രാഥമിക അന്വേഷണമാണെന്നും അതിന്റെ റിപ്പോർട്ട് നിലനിൽക്കുമ്പോൾ സംസ്ഥാന പൊലീസ് മറ്റൊരു പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയിൽ ഇഡി വാദം.

നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും ഇ ഡി കോടതിയിൽ വാദിച്ചു. ഇഡിയുടെ ഈ വാദം ശരിവെച്ചാണ് ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386272/cmrl-exalogic-ed-letter-pinarayi-vijayan-mohammed-riyas-fir-high-court-interim-order)