---
title: "സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എത്തും, പിണറായി വിജയൻ ഉൾപ്പെടെ എത്തിയേക്കും"
english_title: "Delhi Chief Election Commissioner Gyanesh Kumar Resignation Demand Tomorrow Delhi CJP Protest CPI M Participate Central Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386286/cjp-protest-delhi-gyanesh-kumar-resignation-cpim-central-committee-pinarayi-vijayan-delhi-police-restrictions"
published_at: "2026-10-09T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8b5de9f48b_1000238947.jpg"
keywords: ["Delhi Chief Election Commissioner Gyanesh Kumar Resignation Demanded", "Pinarayi Vijayan Including Protest May Participate Indication", "Everyone Delhi Reach CJP Founder Abhijit Deepak Instruction Given"]
---

# സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിപിഐഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എത്തും, പിണറായി വിജയൻ ഉൾപ്പെടെ എത്തിയേക്കും

> **Lead Summary:** **ഡൽഹി: **മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിപിഐഎം. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കും. പിണറായി വിജയൻ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തേക്കുമെന്നും സൂചന.

## Article Content

**ഡൽഹി: **മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സിപിഐഎം. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കും. പിണറായി വിജയൻ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തേക്കുമെന്നും സൂചന.

എല്ലാവരോടും ഡൽഹിയിൽ എത്താന്‍ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ നിർദ്ദേശം നൽകി. സിജെപിയുടെ ജന്തർമന്തർ 2. O സമരത്തെ തടയാൻ കർശന നിയന്ത്രണങ്ങളിലേക്ക് ഡൽഹി പൊലീസ് കടന്നു. 221 കമ്പനി കേന്ദ്രസേനകളെ ഡൽഹിയിൽ വിന്യസിച്ചു.

10 താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ, ഡൽഹിയിലും അതിർത്തികളിലും കർശന പരിശോധന തുടങ്ങിയ നടപടിയിലേക്ക് പൊലീസ് ഇതിനോടകം കടന്നു. സെൻട്രൽ ഡൽഹിയിലേക്കുള്ള ആപ്പ് അധിഷ്ഠിത ടാക്സി സെർവീസുകൾ നിയന്ത്രിക്കും. ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടക്കും.

ഇന്ന് രാത്രി 9 മുതൽ നിയന്ത്രണം വരും. നാളെ ഡൽഹി സ്റ്റേഷനുകളിൽ എത്തുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ലോക്കൽ, എക്സ്പ്രസ് ട്രെയിനുകൾ പലതും റദ്ദാക്കും. ഇടത് വിദ്യാർത്ഥി യുവജന സംഘടനകളുടെ പല നേതാക്കളെയും പൊലീസ് വീട്ടുതടങ്കലിൽ ആക്കി.

ഡൽഹി പൊലീസിന്റെ നടപടിയെ വിമർശിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐയും രംഗത്തെത്തി. പൊലീസ് എത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് സംഘടനകൾ അറിയിച്ചു.

ഇത് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള യുദ്ധമെന്നും നേതാക്കൾ പ്രതികരിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഉണ്ടായ പ്രതിഷേധങ്ങളിൽ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തത് 25 എഫ്ഐആറുകൾ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386286/cjp-protest-delhi-gyanesh-kumar-resignation-cpim-central-committee-pinarayi-vijayan-delhi-police-restrictions)