---
title: "ജില്ലയിലെ പ്രശസ്തമായ തൂരീയം സംഗീതോൽസവം പയ്യന്നൂർ ശ്രീ പ്രഭഓഡിറ്റോറിയത്തിൽ"
english_title: "Thuriyam Music Festival Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38630/thuriyam-music-festival-payyannur"
published_at: "2022-04-21T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62612a501d71f_Picsart_22-04-21_15-25-56-659.jpg"
keywords: []
---

# ജില്ലയിലെ പ്രശസ്തമായ തൂരീയം സംഗീതോൽസവം പയ്യന്നൂർ ശ്രീ പ്രഭഓഡിറ്റോറിയത്തിൽ

> **Lead Summary:** പയ്യന്നൂർ: ജില്ലയിലെ പ്രശസ്തമായ സംഗീതോൽസവമായ തൂരീയം സംഗീതോൽസവം പയ്യന്നൂർ ശ്രീ പ്രഭഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബിൽ അറിയിച്ചു.

## Article Content

പയ്യന്നൂർ: ജില്ലയിലെ പ്രശസ്തമായ സംഗീതോൽസവമായ തൂരീയം സംഗീതോൽസവം പയ്യന്നൂർ ശ്രീ പ്രഭഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ലബിൽ അറിയിച്ചു.

ഏപ്രിൽ 24 മുതൽ ആഗസ്ത് രണ്ടുവരെ 101 ദിവസം നീണ്ടു നിൽക്കുന്ന സംഗീത പരിപാടിയാണ് ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മണി മുതൽ നടക്കുന്ന സംഗീതോത്സവം പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

24ന് വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രശസ്ത എഴുത്ത് കാരൻ എം മുകുന്ദൻ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, സിനിമാ സംവിധായകൻ ഷാജി എൻ കരുൺ, അഡ്വ.ശശി വട്ട കൊവ്വൽ പങ്കെടുക്കും.

അന്നേ ദിവസം സഞ്ചയ് സുബ്രഹ്മണ്യം വായ്പാട്ട് അവതരിപ്പിക്കും. രാജ്യത്തെ അതി പ്രശസ്തരായ സംഗീതജ്ഞരാണ് വിവിധ ദിവസങ്ങളിൽ പങ്കെടുക്കുക. വാർത്താ സമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി എം ജയകൃഷ്ണൻ, എം കെ സുരേഷ് ബാബു, ഡോ. അസീം പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38630/thuriyam-music-festival-payyannur)