---
title: "പയ്യന്നൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്"
english_title: "Payyannur Pilathara Coming Anushree Bus And Pazhayangadi Going Parcel Lorry Collided Afternoon 2 45 Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386305/payyannur-bus-lorry-collision-anushree-parcel-lorry-15-injured-kannur-medical-college"
published_at: "2026-10-09T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8cb6bd8814_1000239001.jpg"
keywords: ["Payyannur Pilathara Side Coming Anushree Bus And Pazhayangadi Side Going Parcel Lorry Collided", "Afternoon 2 45 Accident Happened", "Impact Lorry Road Side Changed"]
---

# പയ്യന്നൂരിൽ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂർ പിലാത്തറ ഭാഗത്തുനിന്ന് വരികയായിരുന്ന അനുശ്രീ ബസും പഴയങ്ങാടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്.

## Article Content

**പയ്യന്നൂർ: **പയ്യന്നൂർ പിലാത്തറ ഭാഗത്തുനിന്ന് വരികയായിരുന്ന അനുശ്രീ ബസും പഴയങ്ങാടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഉച്ചക്ക് 2:45ന് ആണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിന്റെ വശത്തേക്ക് മാറി.

അപകടത്തിൽ ബസ് യാത്രികരായ 15 ഓളം പേർക്കാണ് പരിക്കേറ്റത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386305/payyannur-bus-lorry-collision-anushree-parcel-lorry-15-injured-kannur-medical-college)