---
title: " വിദ്യാർഥികളിൽ കൂടുതൽ അവബോധം സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ കണ്ണി വയൽ ടി ടി ഐ യിൽ 15 ദിവസത്തെ സഹവാസ ക്യാമ്പിന് തുടക്കമായി "
english_title: "Create more awareness among students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38632/create-more-awareness-among-students"
published_at: "2022-04-21T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62612f9591a5a_Screenshot_20220421_154759.jpg"
keywords: []
---

#  വിദ്യാർഥികളിൽ കൂടുതൽ അവബോധം സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ കണ്ണി വയൽ ടി ടി ഐ യിൽ 15 ദിവസത്തെ സഹവാസ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** എളേരി: പഠന വിഷയങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും വിദ്യാർഥികളിൽ കൂടുതൽ അവബോധം സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ കണ്ണി വയൽ ടി ടി ഐ യിൽ 15 ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പിന് തുടക്കമായി.

## Article Content

എളേരി: പഠന വിഷയങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും വിദ്യാർഥികളിൽ കൂടുതൽ അവബോധം സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ കണ്ണി വയൽ ടി ടി ഐ യിൽ 15 ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പിന് തുടക്കമായി.

 ഈസ്റ്റ് - എളേരി പഞ്ചായത്ത് പ്രസിഡൻറ് ജയിംസ് പന്തമാക്കൽ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എം.ബാലൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കാലിട ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.പി.രതീഷിനെ അനുമോദിച്ചു.

കൂടാതെ 2019-21 പOന കാലയളവിൽ കെ- ടെറ്റ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥികളെയും അനുമോദിച്ചു. വി.വി.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. എം.ടി.ഉഷാകുമാരി, ഹെഡ്മാസ്റ്റർ സി.എസ്.സജിമോൻ, PTA വൈസ് പ്രസിഡൻ്റ് ടി.ജി.ശശീന്ദ്രൻ, കെ.എം.സോജിൻ ജോർജ്, എൻ.ടി.അശ്വിൻ, കെ.വി.പ്രകാശൻ, ആൽബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38632/create-more-awareness-among-students)