---
title: "കാനംവയലിൽ പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലം കൈയേറിയതായി പരാതി"
english_title: "Complaint that the place was encroached upon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38638/complaint-that-the-place-was-encroached-upon"
published_at: "2022-04-21T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626134db906a5_Picsart_22-04-21_16-10-50-910.jpg"
keywords: []
---

# കാനംവയലിൽ പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലം കൈയേറിയതായി പരാതി

> **Lead Summary:**  കാനംവയൽ: കാനംവയലിൽ പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലം കൈയേറിയതായി പരാതി. കാര്യംങ്കോട് പുഴയിൽ കാനംവയൽ ഭാഗത്ത് നിർമ്മിച്ച പാലത്തിൻറെ അപ്രച്ച് റോഡ് നിർമ്മിക്കാനാണ് പ്രദേശവാസിയായ വെള്ളിയോ പളളിൽ ചാക്കോയുടെ സ്ഥലം കൈയേറിയത്.

## Article Content

 കാനംവയൽ: കാനംവയലിൽ പാലത്തിൻ്റെ അപ്രോച്ച് റോഡ് നിർമിക്കാൻ സ്ഥലം കൈയേറിയതായി പരാതി. കാര്യംങ്കോട് പുഴയിൽ കാനംവയൽ ഭാഗത്ത് നിർമ്മിച്ച പാലത്തിൻറെ അപ്രച്ച് റോഡ് നിർമ്മിക്കാനാണ് പ്രദേശവാസിയായ വെള്ളിയോ പളളിൽ ചാക്കോയുടെ സ്ഥലം കൈയേറിയത്.

മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി. ചെറുപുഴ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നിർമ്മാണം താൽകാലികമായി നിറുത്തിവെച്ചു. ചാക്കോയും ഭാര്യയും മാത്രം താമസിക്കുന്ന പുരയിടത്തിൻ്റെ പുഴയോട് ചേർന്നുള്ള ഭാഗം ആണ് അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.

വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ് അലക്സാണ്ടർ സ്ഥലത്തെത്തി റോഡ് ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് സ്ഥലത്തിന് സംരക്ഷണ നൽകാമെന്ന് ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38638/complaint-that-the-place-was-encroached-upon)