---
title: "ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ ദില്ലിയിൽ കസ്റ്റഡിയിൽ"
english_title: "Gyanesh Kumar Resignation Protest CPM Leaders Custody Delhi Pinarayi Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386407/gyanesh-kumar-resignation-protest-cpm-leaders-custody-delhi-pinarayi-vijayan"
published_at: "2026-10-10T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9d0492e08c_1000337933.jpg"
keywords: ["Delhi News", "CPM Protest"]
---

# ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ ദില്ലിയിൽ കസ്റ്റഡിയിൽ

> **Lead Summary:** **ദില്ലി**: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്.കേരള ഹൗസിൽ നിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**ദില്ലി**: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്.കേരള ഹൗസിൽ നിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധവുമായി എത്തിയ പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ പൊലീസ് തടഞ്ഞു. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ജന്തർമന്തറിലേക്ക് പോകുമെന്ന് നേതാക്കൾ പൊലീസിനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386407/gyanesh-kumar-resignation-protest-cpm-leaders-custody-delhi-pinarayi-vijayan)