---
title: "സർക്കാർ ആശുപത്രികളിൽ ട്രെയിനി നിയമനം; വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 17 ന്"
english_title: "Government Hospital Trainee Recruitment Kannur E-Health Walk-in Interview Oct 17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386416/government-hospital-trainee-recruitment-kannur-e-health-walk-in-interview-oct-17"
published_at: "2026-10-10T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9da3c297fd_download_(67).jpeg"
keywords: ["Job News", "Kannur News"]
---

# സർക്കാർ ആശുപത്രികളിൽ ട്രെയിനി നിയമനം; വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 17 ന്

> **Lead Summary:** **കണ്ണൂർ:** ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു.യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ അംഗീകൃത ഡിപ്ലോമ / ബി.ടെക് / എം.ടെക് / എം.സി.എ. ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

## Article Content

**കണ്ണൂർ:** ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു.യോഗ്യത: കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ അംഗീകൃത ഡിപ്ലോമ / ബി.ടെക് / എം.ടെക് / എം.സി.എ. ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി: 18-35 വയസ്.താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 17 രാവിലെ 10 ന് കണ്ണൂർ ജില്ലാ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.ഫോൺ: 9048022240.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386416/government-hospital-trainee-recruitment-kannur-e-health-walk-in-interview-oct-17)