---
title: "സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങൾ അഞ്ചാക്കും; സർവീസ് സംഘടനകളുടെ യോഗം 17ന്"
english_title: "Kerala Government offices Five Working Days Proposal Service Organizations Meeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386426/kerala-government-offices-five-working-days-proposal-service-organizations-meeting"
published_at: "2026-10-10T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9eb9c0daba_1000338174.jpg"
keywords: ["Kerala government", "Sevice oraganization"]
---

# സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങൾ അഞ്ചാക്കും; സർവീസ് സംഘടനകളുടെ യോഗം 17ന്

> **Lead Summary:** **തിരുവനന്തപുരം**: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങൾ അഞ്ചാക്കണമെന്ന ആവശ്യമുന്നയിച്ച് സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് നടത്തും. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചത്.

## Article Content

**തിരുവനന്തപുരം**: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങൾ അഞ്ചാക്കണമെന്ന ആവശ്യമുന്നയിച്ച് സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് നടത്തും. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് യോഗം വിളിച്ചത്.

അടുത്ത ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. ഞായറാഴ്ചയ്ക്ക് പുറമെ ശനിയാഴ്ച കൂടി അവധി നൽകാനാണ് നീക്കം. ശനിയാഴ്ച അവധി നൽകുന്നതിനെ വിവിധ സംഘടനകൾ സ്വാഗതം ചെയ്തു.

എന്നാൽ നിലവിലുള്ള പൊതു അവധികളും കാഷ്വൽ ലീവുകളും ചുരുക്കുന്നതിനെ ചില സംഘടനകൾ എതിർത്തിട്ടുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങൾ ഈ മാസം 12നകം അറിയിക്കാൻ നിർദ്ദേശം നൽകി.

ഭരണം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം, രണ്ട് അവധി ദിനം എന്ന നിർദേശം സർക്കാർ നടപ്പാക്കാനാലോചിക്കുന്നത്. കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മീഷനും വി എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം നിർദ്ദേശിച്ചിരുന്നു.

ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന ഓൺലൈൻ യോഗത്തിൽ സർവീസ് സംഘടനകൾ ഉൾപ്പെടെ പങ്കെടുക്കും. അഞ്ച് പ്രവൃത്തി ദിവസങ്ങൾ എന്നതിനോട് ഇടതുസംഘടനകൾക്കും വലതു സംഘടനകൾക്കും യോജിപ്പാണ്. ജീവനക്കാരുടെ ലീവ് ഉൾപ്പടെ അവകാശങ്ങൾ ഹനിക്കരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ പി ഗോപകുമാർ പ്രതികരിച്ചു.

അതേസമയം, പ്രവൃത്തി ദിവസങ്ങൾ അഞ്ചാക്കി കുറച്ചാൽ ജനങ്ങൾക്ക് സേവനം കിട്ടേണ്ട ദിവസങ്ങൾ കുറയുമെന്ന വിമർശനവും ഉയരുന്നുണ്ട്. ആഴ്ചയിൽ അവധി ദിനം രണ്ടാക്കുന്നതോടെ ലീവുകൾ വെട്ടിക്കുറയ്ക്കപ്പെടുന്ന നിർദേശത്തോട് സർവീസ് സംഘടനകൾ യോജിച്ചേക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386426/kerala-government-offices-five-working-days-proposal-service-organizations-meeting)