---
title: "കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ? BRM ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ"
english_title: "Thiruvananthapuram Congress Leader BRM Shafeer Wife Appointment Responding Minister K Muraleedharan Law Law Way Let Go Congress Leader Wife Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386443/congress-leader-brm-shafeer-wife-appointment-minister-k-muraleedharan-response-cmrl-exalogic-pinarayi-fir"
published_at: "2026-10-10T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9ffce99375_1000239167.jpg"
keywords: ["Thiruvananthapuram Congress Leader BRM Shafeer Wife Appointment Responding Minister K Muraleedharan", "Court Going Right Everyone Has Court Decide", "Health Minister Secretary Dispute Department Functioning Not Affect Middlemen"]
---

# കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ? BRM ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **കോൺഗ്രസ് നേതാവ് BRM ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ. കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. DHS നിയമനം, കോടതിയിൽ പോവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. കോടതി തീരുമാനിക്കട്ടെ.

## Article Content

**തിരുവനന്തപുരം: **കോൺഗ്രസ് നേതാവ് BRM ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ. കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. DHS നിയമനം, കോടതിയിൽ പോവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. കോടതി തീരുമാനിക്കട്ടെ.

ആരോഗ്യ മന്ത്രി സെക്രട്ടറി തർക്കം വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല. ഇടനിലക്കാരെ ഒഴിവാക്കി കൊണ്ടാണ് മരുന്ന് വാങ്ങുന്നത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്ന് രോഗികൾക്ക് നൽകും.

CMRL എക്സാലോജിക് കേസിൽ പിണറായിയെ കോടതിയിൽ ചോദ്യം ചെയ്യട്ടെ. ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് സർക്കാർ പ്രവർത്തിക്കും. സർക്കാരിന് അപ്പീൽ പോകേണ്ട ആവശ്യമില്ല. പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ പോവാമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386443/congress-leader-brm-shafeer-wife-appointment-minister-k-muraleedharan-response-cmrl-exalogic-pinarayi-fir)