---
title: "പൊലീസ് വാഹനത്തിൽ കയറ്റി വീണ്ടും വട്ടം കറക്കുകയാണ്; പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും മുഖവിലക്കെടുക്കുന്നില്ലെന്ന് ബ്രിട്ടാസ്"
english_title: "Delhi Custody Taken Leaders Ground Not Touching Delhi Police Police Harshly Criticizing John Brittas MP Came Basic Decency Without Delhi Police Behaving City"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386446/delhi-police-custody-leaders-ground-not-touching-pinarayi-health-issues-brittas-chhatrasal-stadium"
published_at: "2026-10-10T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Delhi Custody Taken Leaders Ground Not Touching Delhi Police", "Police Harshly Criticizing John Brittas MP Came Basic Decency Without Delhi Police", "Behaving City Around First Chhatrasal Stadium Preventive Detention Centre Brought"]
---

# പൊലീസ് വാഹനത്തിൽ കയറ്റി വീണ്ടും വട്ടം കറക്കുകയാണ്; പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും മുഖവിലക്കെടുക്കുന്നില്ലെന്ന് ബ്രിട്ടാസ്

> **Lead Summary:** **ഡൽഹി: **കസ്റ്റഡിയിലെടുത്ത നേതാക്കളെ നിലം തൊടീക്കാതെ ഡൽഹി പൊലീസ്. പൊലീസിനെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. സാമാന്യ മര്യാദയില്ലാതെയാണ് ഡൽഹി പൊലീസ് പെരുമാറുന്നത്. നഗരം ചുറ്റിച്ച് ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചു.

## Article Content

**ഡൽഹി: **കസ്റ്റഡിയിലെടുത്ത നേതാക്കളെ നിലം തൊടീക്കാതെ ഡൽഹി പൊലീസ്. പൊലീസിനെ രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി. സാമാന്യ മര്യാദയില്ലാതെയാണ് ഡൽഹി പൊലീസ് പെരുമാറുന്നത്. നഗരം ചുറ്റിച്ച് ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചു.

തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.

> “ഞങ്ങളെ ഇപ്പോൾ ഛത്രസാൽ സ്റ്റേഡിയത്തിലേക്കാണ് കൊണ്ടുവന്നിട്ടുള്ളത്. ഒരു മണിക്കൂറോളം ഡൽഹി മുഴുവൻ ചുറ്റിയതിനു ശേഷമാണ് ഇവിടേക്ക് കൊണ്ടുവന്നത്” എന്നും അദ്ദേഹം വിമർശിച്ചു.

പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെഎൻ ബാലഗോപാൽ തുടങ്ങി മൂന്ന് നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. മൂവരെയും കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂർ പിന്നിട്ടിട്ടും കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിക്കാതെ നഗരം ചുറ്റിക്കുകയായിരുന്നു.

ആദ്യം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചില്ലെന്നും പിന്നീട് ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കലിൽ എത്തിക്കുകയായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ പിന്നീട് അവിടെ നിന്ന് വീണ്ടും മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

പകപോക്കുന്ന തരത്തിലാണ് പൊലീസിന്റെ പെരുമാറ്റമെന്നും നേതാക്കൾ പ്രതികരിച്ചു. എവിടെയെങ്കിലും ഇറക്കാൻ പറഞ്ഞിട്ടും പൊലീസ് കേൾക്കുന്നില്ലെന്നും ഛത്രസാൽ സ്റ്റേഡിയത്തിൽ നിർത്തിയത് പത്ത് മിനിട്ട് മാത്രമാണെന്നും ജോൺ ബ്രിട്ടാസ് പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നറിയിച്ചപ്പോൾ പൊലീസ് വാഹനത്തിൽ കയറ്റി വീണ്ടും വട്ടം കറക്കുകയാണെന്നും ബ്രിട്ടാസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386446/delhi-police-custody-leaders-ground-not-touching-pinarayi-health-issues-brittas-chhatrasal-stadium)