---
title: "സൂര്യകിരീടം: ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നടത്തി"
english_title: "Suryakireedam Girish Puthenchery Memorial Conducted Kannur NGO Quarters Welfare Committee Leadership Lyricist Girish Puthenchery Memorial And Singing Conducted Quarters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386448/suryakireedam-girish-puthenchery-memorial-kannur-ngo-quarters-welfare-committee"
published_at: "2026-10-10T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca095bd0c1a_1000239186.jpg"
keywords: ["Suryakireedam Girish Puthenchery Memorial Conducted", "Kannur NGO Quarters Welfare Committee Leadership", "Lyricist Girish Puthenchery Memorial And Singing Conducted"]
---

# സൂര്യകിരീടം: ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം നടത്തി

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ എൻ.ജി.ഒ ക്വാർട്ടേഴ്സ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും ഗാനാലാപനവും നടത്തി. ക്വാർട്ടേഴ്സ് അങ്കണത്തിൽ നടന്ന പരിപാടിയിൽ പുത്തഞ്ചേരിയുടെ അനശ്വര ഗാനങ്ങൾ ജീവനക്കാരും കുടുംബാംഗങ്ങളും ആലപിച്ചു.

## Article Content

**കണ്ണൂർ : ** കണ്ണൂർ എൻ.ജി.ഒ ക്വാർട്ടേഴ്സ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും ഗാനാലാപനവും നടത്തി. ക്വാർട്ടേഴ്സ് അങ്കണത്തിൽ നടന്ന പരിപാടിയിൽ പുത്തഞ്ചേരിയുടെ അനശ്വര ഗാനങ്ങൾ ജീവനക്കാരും കുടുംബാംഗങ്ങളും ആലപിച്ചു.

ക്വാർട്ടേഴ്സ് ലൈബ്രറിയിലേക്കുള്ള പുസ്തക ശേഖരണവും ചടങ്ങിൽ നടന്നു. എൻ.ജി ഒ ക്വാർട്ടേഴ്സ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് കെ.വി.പ്രശാന്ത് പുസ്തകങ്ങൾ ഏറ്റുവാങ്ങി. സെക്രട്ടറി കെ.എൻ.സുരേഷ് കുമാർ, ട്രഷറർ കനകേഷ്, കെ.കെ.ജയദേവൻ, ടി.ബാബു, എസ്.കെ.രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386448/suryakireedam-girish-puthenchery-memorial-kannur-ngo-quarters-welfare-committee)