---
title: "അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏലപ്പീടിക എൽപി സ്കൂൾ ഗ്രൗണ്ട് ശുചീകരിച്ചു"
english_title: "Anugraha Arts And Sports Club Reading Room And Library Sports Forum Leadership Elappeedika LP School Ground Cleaned Reading Room President Job OA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386458/anugraha-arts-sports-club-elappeedika-lp-school-ground-cleaning-reading-room"
published_at: "2026-10-10T16:23:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca19af0dd68_1000239212.jpg"
keywords: ["Anugraha Arts And Sports Club Reading Room And Library", "Sports Forum Leadership Elappeedika LP School Ground Cleaned", "Reading Room President Job OA Presidentship Secretary Jimmy Abraham Cleaning Work Inaugurated"]
---

# അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏലപ്പീടിക എൽപി സ്കൂൾ ഗ്രൗണ്ട് ശുചീകരിച്ചു

> **Lead Summary:** **ഏലപ്പീടിക :** അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയം കായികവേദിയുടെ ആഭിമുഖ്യത്തിൽ ഏലപ്പീടിക എൽ.പി.സ്കൂൾ ഗ്രൗണ്ട് ശുചീകരിച്ചു. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.യുടെ അധ്യക്ഷതയിൽ സെക്രട്ടറി ജിമ്മി അബ്രാഹം ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

## Article Content

**ഏലപ്പീടിക :** അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയം കായികവേദിയുടെ ആഭിമുഖ്യത്തിൽ ഏലപ്പീടിക എൽ.പി.സ്കൂൾ ഗ്രൗണ്ട് ശുചീകരിച്ചു. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.യുടെ അധ്യക്ഷതയിൽ സെക്രട്ടറി ജിമ്മി അബ്രാഹം ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

പ്രദേശത്തെ മുഴുവനാളുകളും കായിക വിനോദത്തിനായി ആശ്രയിച്ചിരുന്ന സ്കൂൾ ഗ്രൗണ്ട് മഴക്കാലത്തോടെ പൂർണമായും കാടുകയറി ഉപയോഗശൂന്യമാവുകയായിരുന്നു.

മഴ മാറിയതോടു കൂടി കായിക വിനോദങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ വായനശാല കായിക വേദിയുടെ നേതൃത്വത്തിൽ കാട് വെട്ടിമാറ്റി ഗ്രൗണ്ടിന്റെ ശുചീകരണം നടത്തി.

കായിക വേദി കൺവീനർ സെബാസ്റ്റ്യൻ പി.വി, ചെയർമാൻ സജി പി.കെ, ജെസ്സൻ ഒരപ്പാങ്കൽ, കമ്മിറ്റി അംഗങ്ങളായ വി.ആർ.അശോകൻ, ഷിജു ഇ കെ, പ്രമീള സുരേന്ദ്രൻ, മല്ലിക പൗലോസ്, സിജി സുരേഷ്, ലൈബ്രേറിയൻ ജോമിനി പി.എം. എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386458/anugraha-arts-sports-club-elappeedika-lp-school-ground-cleaning-reading-room)