---
title: "റിട്ടയേർഡ് മർച്ചൻ്റ് നേവി സെയിലേഴ്സ്  സംസ്ഥാന സമ്മേളനം കണ്ണൂർ വൃന്ദാവൻ പാർട്ടി ഹാളിൽ"
english_title: "At Kannur Vrindavan Party Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38651/at-kannur-vrindavan-party-hall"
published_at: "2022-04-21T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62613fb2d988c_Picsart_22-04-21_16-57-02-961.jpg"
keywords: []
---

# റിട്ടയേർഡ് മർച്ചൻ്റ് നേവി സെയിലേഴ്സ്  സംസ്ഥാന സമ്മേളനം കണ്ണൂർ വൃന്ദാവൻ പാർട്ടി ഹാളിൽ

> **Lead Summary:** കണ്ണൂർ: റിട്ടയേർഡ് മർച്ചൻ്റ് നേവി സെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂർ പുതിയ ബസ്റ്റാൻ്റ് വൃന്ദാവൻ പാർട്ടി ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ അറിയിച്ചു.

## Article Content

കണ്ണൂർ: റിട്ടയേർഡ് മർച്ചൻ്റ് നേവി സെയിലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രഥമ സംസ്ഥാന സമ്മേളനം കണ്ണൂർ പുതിയ ബസ്റ്റാൻ്റ് വൃന്ദാവൻ പാർട്ടി ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ലബിൽ അറിയിച്ചു.

ഏപ്രിൽ 23ന് രാവിലെ 10 മണിക്ക് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ.പി വീട്ടിൽ ഉദ്ഘാടനം ചെയ്തു. ജോലിയിൽ നിന്ന് വിരമിച്ച നാവികരുടെ ജീവിതാവസ്ഥ പരിതാപകരമാണെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവാസികൾക്ക് ലഭിക്കുന്ന ആനുകുല്യം പോലും നാവികർക്ക് നിഷേധിക്കപ്പെടുകയാണ്. വിരമിച്ച നാവികർക്ക് പെൻഷൻ അനുവദിക്കുക, ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുക എന്നി ആവശ്യങ്ങൾ നിരന്തരം ഉന്നയിച്ചെങ്കിലും നടപ്പായില്ല.

ഇത്തരം അവകാശങ്ങൾ നേടിയെടുക്കാൻ സമരപരിപടി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പി.പി.എം നമ്പ്യാർ , രവി വീട്ടിൽ, പ്രേമാനന്ദൻ, എ സി ഹർഷൻ ചമ്പാട് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38651/at-kannur-vrindavan-party-hall)