---
title: "സൈജു കുറുപ്പ് നായകനായെത്തുന്ന സസ്പെന്‍സ് ത്രില്ലര്‍ അന്താക്ഷരി റിലീസിനെത്തുന്നു"
english_title: "The suspense thriller Anthakshari starring Saiju Kurup is about to release"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38653/the-suspense-thriller-anthakshari-starring-saiju-kurup-is-about-to-release"
published_at: "2022-04-21T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626142042016a_images (5).jpeg"
keywords: []
---

# സൈജു കുറുപ്പ് നായകനായെത്തുന്ന സസ്പെന്‍സ് ത്രില്ലര്‍ അന്താക്ഷരി റിലീസിനെത്തുന്നു

> **Lead Summary:** കോഴിക്കോട് : സൈജു കുറുപ്പ് നായകനായെത്തുന്ന സസ്പെന്‍സ് ത്രില്ലര്‍ അന്താക്ഷരി റിലീസിനെത്തുന്നു. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം ഒടിടിയിലൂടെ ഏപ്രില്‍ 22നാണ് റിലീസ് ചെയ്യുന്നത്.

## Article Content

കോഴിക്കോട് : സൈജു കുറുപ്പ് നായകനായെത്തുന്ന സസ്പെന്‍സ് ത്രില്ലര്‍ അന്താക്ഷരി റിലീസിനെത്തുന്നു. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം ഒടിടിയിലൂടെ ഏപ്രില്‍ 22നാണ് റിലീസ് ചെയ്യുന്നത്.

വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്‌തിരിയ്ക്കുന്നത്. ഗോകുല്‍ സുരേഷ് നായകനായെത്തിയ മുദ്ദു​ഗൗ എന്ന ചിത്രത്തിനു ശേഷം വിപിന്‍ ഒരുക്കുന്ന ചിത്രമാണിത്.

രണ്ട് പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയും അന്താക്ഷരിയ്ക്കുണ്ട്. ഇന്ത്യയില്‍ സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഇന്ത്യയ്‌ക്ക് പുറത്ത് സിംപ്ലി സൗത്തിലൂടെയാണ് ചിത്രം റിലീസാകുന്നത്.

സുല്‍ത്താന്‍ ബ്രദേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റ ബാനറില്‍ അല്‍ ജസാം അബ്‌ദുല്‍ ജബ്ബാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കിത്ത് മേനോന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ജോണ്‍കുട്ടിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38653/the-suspense-thriller-anthakshari-starring-saiju-kurup-is-about-to-release)