---
title: "വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി"
english_title: "Inside the house, the elderly woman was found dead and her husband shocked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38654/inside-the-house-the-elderly-woman-was-found-dead-and-her-husband-shocked"
published_at: "2022-04-21T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626143fb65f7e_death.jpg"
keywords: []
---

# വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി.

## Article Content

തിരുവനന്തപുരം: വീടിനുള്ളില്‍ വയോധികയെ മരിച്ചനിലയിലും ഭര്‍ത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി.

പാപ്പനംകോട് വിശ്വംഭരം റോഡില്‍ താമസിക്കുന്ന ഗിരിജാകുമാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് സദാശിവന്‍ നായര്‍ ശൗചാലയത്തില്‍ ഷോക്കേറ്റ് കിടക്കുകയായിരുന്നു. അവശനായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച ഉച്ചയോടെ ദമ്ബതിമാരുടെ മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഗിരിജാകുമാരിയെ മരിച്ചനിലയില്‍ കണ്ടത്. മകന്‍ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ പൂട്ടിയനിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് ഗിരിജാകുമാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.

മുറിയിലെ ശൗചാലയത്തിലാണ് സദാശിവന്‍നായരെ ഷോക്കേറ്റ് അവശനായനിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇദ്ദേഹം സ്വയം വൈദ്യുതാഘാതം ഏല്‍പ്പിച്ചതാണെന്നും പൊലീസ് കരുതുന്നു. സംഭവത്തില്‍ നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഗിരിജാകുമാരി എങ്ങനെയാണ് മരിച്ചതെന്ന് സംബന്ധിച്ച്‌ ഇതുവരെ വ്യക്തതയില്ല. ഇക്കാര്യങ്ങളടക്കം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷമായി സദാശിവന്‍ നായരും കിടപ്പുരോഗിയായ ഗിരിജാകുമാരിയും മാത്രമാണ് വിശ്വംഭരം റോഡിലെ വീട്ടില്‍ താമസം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38654/inside-the-house-the-elderly-woman-was-found-dead-and-her-husband-shocked)