---
title: "പൊതുശുചീകരണത്തിനിടെ ദാരുണാന്ത്യം; 6 വയസുകാരി കുളത്തിൽ വീണ് മരിച്ചു"
english_title: "Kannur Panunda 6 Year Old Girl Dies Pond Cleaning Second Class Student Mirsa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386548/kannur-panunda-6-year-old-girl-dies-pond-cleaning-second-class-student-mirsa"
published_at: "2026-10-11T11:54:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb2bbb08d41_1000339537.jpg"
keywords: ["Kannur News", "Accident"]
---

# പൊതുശുചീകരണത്തിനിടെ ദാരുണാന്ത്യം; 6 വയസുകാരി കുളത്തിൽ വീണ് മരിച്ചു

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പിനടുത്ത് എരുവട്ടി പാനുണ്ടയിൽ കുളത്തിലെ ചെങ്കൽ പടവിലേക്ക് അബദ്ധത്തിൽ തലയിടിച്ചു വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എരുവട്ടി പാനുണ്ട സ്വദേശികളായ രഞ്ജിത്ത്-മഫീദ ദമ്പതികളുടെ മകൾ മിർസ ആണ് ദാരുണമായി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

## Article Content

കണ്ണൂർ: കൂത്തുപറമ്പിനടുത്ത് എരുവട്ടി പാനുണ്ടയിൽ കുളത്തിലെ ചെങ്കൽ പടവിലേക്ക് അബദ്ധത്തിൽ തലയിടിച്ചു വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എരുവട്ടി പാനുണ്ട സ്വദേശികളായ രഞ്ജിത്ത്-മഫീദ ദമ്പതികളുടെ മകൾ മിർസ ആണ് ദാരുണമായി മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

പാനുണ്ട പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും സ്ഥിരമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കാറുണ്ട്. ഇത്തരത്തിൽ രാവിലെ ശുചീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന മിർസ കാൽവഴുതി വെള്ളമില്ലാത്ത കുളത്തിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ തല കുളത്തിന്റെ ചെങ്കൽ പടവുകളിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

**
**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386548/kannur-panunda-6-year-old-girl-dies-pond-cleaning-second-class-student-mirsa)