---
title: " കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ചപ്പോള്‍ കണ്ണൂര്‍ ചാലയിലും പ്രതിഷേധം"
english_title: "Protest in Kannur chala too when K rail resumed stone laying"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38656/protest-in-kannur-chala-too-when-k-rail-resumed-stone-laying"
published_at: "2022-04-21T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6261481736dbc_n37930211016505425283012304d4ec70c4add3d7fd4b677e60b755b918bd2d0c17793f6c9c978582226afc.jpg"
keywords: []
---

#  കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ചപ്പോള്‍ കണ്ണൂര്‍ ചാലയിലും പ്രതിഷേധം

> **Lead Summary:** കണ്ണൂര്‍ : ഒരിടവേളക്ക് ശേഷം കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ചപ്പോള്‍ കണ്ണൂര്‍ ചാലയിലും പ്രതിഷേധം.

## Article Content

കണ്ണൂര്‍ : ഒരിടവേളക്ക് ശേഷം കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ചപ്പോള്‍ കണ്ണൂര്‍ ചാലയിലും പ്രതിഷേധം.

മുദ്രാവാക്യവുമായി എത്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും നാട്ടുകാരും ജനവിരുദ്ധ പദ്ധതിക്കു വേണ്ടി സ്വകാര്യ ഭൂമിയില്‍ കുറ്റിയടിക്കാന്‍ അനുവദിക്കില്ലയെന്ന് അറിയിച്ചു.

തുടര്‍ന്ന് ചാല അമ്ബലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. ജനകീയ സമിതി ചാല യൂണിറ്റ് ചെയര്‍മാന്‍ ചന്ദ്രന്‍ കെ.വി അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ ടി.എച്ച്‌ രാധാകൃഷ്ണന്‍, മണ്ടേന്‍ സുരേഷന്‍, സമരസമിതി നേതാക്കള്‍ എ. രാമകൃഷ്ണന്‍, വി. വിനോദ്, ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ പി.സി വിവേക് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.

കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ബിജോയ് തയ്യില്‍, ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ് ലവന്‍, മുന്‍ കൗണ്‍സിലര്‍ പി.കെ പ്രീത, എം.പി വിമലകുമാരി, ഗീത, ശ്രീലത ടീച്ചര്‍, കെ.ജി ബാബു, മാധുരി, പി.വി സുരേശന്‍, ദാമോദര ബാവ, അഭിജിത്ത്, മധുസൂദനന്‍, ബിജുരാമകൃഷ്ണന്‍, സജീവന്‍ പി, സുനില്‍ ജെ.എസ്, ദീലീപന്‍, ആകാശ്, വിഷ്ണു, ലിജിന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38656/protest-in-kannur-chala-too-when-k-rail-resumed-stone-laying)