---
title: "വനിതാ മിത്ര സ്വയം തൊഴില്‍ വായ്പ പദ്ധതി;അപേക്ഷ ക്ഷണിച്ചു"
english_title: "Vanitha Mitra Self Employment Loan Scheme; Applications are invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38663/vanitha-mitra-self-employment-loan-scheme-applications-are-invited"
published_at: "2022-04-21T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626153697974b_images (7).jpeg"
keywords: []
---

# വനിതാ മിത്ര സ്വയം തൊഴില്‍ വായ്പ പദ്ധതി;അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നോര്‍ക്ക വനിതാ മിത്ര സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത് മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുള്ള സ്വയം തൊഴില്‍ വായ്പകളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

## Article Content

കണ്ണൂർ : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നോര്‍ക്ക വനിതാ മിത്ര സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത് മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെയുള്ള സ്വയം തൊഴില്‍ വായ്പകളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന അപേക്ഷയ്ക്ക് പദ്ധതി ചെലവിന്റെ 15 ശതമാനം തുല്യമായ തുക മൂലധന സബ്സിഡി നല്‍കും. പ്രായപരിധി 18 മുതല്‍ 55 വയസ്സ് വരെ. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങളും വ്യക്തിഗത വിവരങ്ങളും അടങ്ങിയ പേജ്, വിസ, എക്സിറ്റ് പേജുകള്‍, പാസ്പോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ പേജ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. താല്‍പര്യമുള്ളവര്‍ക്ക് www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ഫോണ്‍: 04972701399, 9496015014.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38663/vanitha-mitra-self-employment-loan-scheme-applications-are-invited)