---
title: "ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ പതിനഞ്ചാമത് കൺവെൻഷൻ മയ്യിലിൽ നടന്നു"
english_title: "Lensfed Kolachery Unit Fifteenth Unit Convention Mayyil Sams Hall Mayyil Grama Panchayat President Sri CC Vinod Kumar Inaugurated Unit President Sri Dhanish KV Presided Lensfed Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386740/lensfed-kolachery-unit-15th-convention-mayyil-cc-vinod-kumar"
published_at: "2026-10-12T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accbdfac57c7_1000239578.jpg"
keywords: ["Lensfed Kolachery Unit Fifteenth Convention Held Mayyil", "Lensfed Kolachery Unit Fifteenth Unit Convention", "Mayyil Sams Hall Mayyil Grama Panchayat President Sri CC Vinod Kumar Inaugurated"]
---

# ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ പതിനഞ്ചാമത് കൺവെൻഷൻ മയ്യിലിൽ നടന്നു

> **Lead Summary:** **കണ്ണൂർ : **ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ പതിനഞ്ചാമത് യൂണിറ്റ് കൺവെൻഷൻ മയ്യിൽ സാംസ് ഹാളിൽ വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ധനിഷ് കെ വി അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ : **ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റിന്റെ പതിനഞ്ചാമത് യൂണിറ്റ് കൺവെൻഷൻ മയ്യിൽ സാംസ് ഹാളിൽ വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ധനിഷ് കെ വി അധ്യക്ഷത വഹിച്ചു.

ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയ പ്രസിഡന്റ് ശ്രീജു എം മുഖ്യാതിഥിയായി. ജില്ലാ ജോയിന്റ് സെക്രട്ടറി  പ്രമോദ് കെ വി, കണ്ണൂർ നോർത്ത് ഏരിയ സെക്രട്ടറി  മഹേഷ് കെ, ഏരിയ മെമ്പർഷിപ്പ് കൺവീനർ പ്രഭാകരൻ പി കെ, ഏരിയ എക്സിക്യൂട്ടീവ് അംഗം ബാബു പണ്ണേരി എന്നിവർ സംസാരിച്ചു.

യൂണിറ്റ് വൈസ് പ്രസിഡന്റ്  നിഖിൽ പി അനുമോദനം  രേഖപ്പെടുത്തി. യൂണിറ്റ് ക്ഷേമനിധി കൺവീനർ രജിൻ പിരാജ് ക്ഷേമനിധി റിപ്പോർട്ട് അവതരിപ്പിച്ചു. പരിപാടിക്ക് സെക്രട്ടറി ഷംന സ്വാഗതവും യൂണിറ്റ് മെമ്പർഷിപ്പ് കൺവീനർ ഗോപിനാഥൻ എ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386740/lensfed-kolachery-unit-15th-convention-mayyil-cc-vinod-kumar)