---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി ഡെമോൺസ്ട്രേഷൻ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു"
english_title: "Adakkathodu St Josephs High School Fire And Safety Demonstration Class And Seminar Organized Modern Society Safety Arrangements How Implement Related Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386747/adakkathode-st-josephs-high-school-fire-safety-seminar-cpr-demo-peravoor"
published_at: "2026-10-12T17:41:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acccee6e4955_1000239607.jpg"
keywords: ["Adakkathode St Josephs High School Fire And Safety Demonstration Class And Seminar", "Adakkathodu St Josephs High School Fire And Safety Demonstration Class And Seminar", "Leadership Adakkathodu St Josephs High School Seminar Organized Daily Accidents Increasing"]
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി ഡെമോൺസ്ട്രേഷൻ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു

> **Lead Summary:** അടയ്ക്കാത്തോട് : അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഫയർ ആന്റ് സേഫ്റ്റി ഡെമോൺസ്ട്രേഷൻ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു.

## Article Content

അടയ്ക്കാത്തോട് : അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഫയർ ആന്റ് സേഫ്റ്റി ഡെമോൺസ്ട്രേഷൻ ക്ലാസ്സും സെമിനാറും സംഘടിപ്പിച്ചു.

ആധുനിക സമൂഹത്തിൽ സുരക്ഷാക്രമീകരണങ്ങൾ എപ്രകാരം നടപ്പാക്കാമെന്നതുമായി ബന്ധപ്പെട്ട് പേരാവൂർ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സെമിനാർ സംഘടിപ്പിച്ചു.

അനുദിനം അപകടങ്ങൾ പെരുകി വരുന്ന ഈ കാലഘട്ടത്തിൽ അപകടത്തിൽപ്പെട്ട ആളുകളെ എപ്രകാരം മരണത്തിൽ നിന്ന് രക്ഷിക്കാമെന്നും ഒരു വ്യക്തിക്ക് സി പി ആർ എങ്ങനെ നൽകാമെന്നുമുള്ള ഡെമോൺസ്ട്രേഷൻ ക്ലാസ് നൽകുകയുണ്ടായി. പേരാവൂർ ഫയർ സ്റ്റേഷനിലെ  മഹേഷ് ക്ലാസ് നയിച്ചു.

സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത്, ഹെഡ്മാസ്റ്റർ  ജോസ് സ്റ്റീഫൻ, പി ടി എ പ്രസിഡണ്ട്  മാത്യു കെ ജെ,  മേരിക്കുട്ടി ജോൺസൺ,  സോളി മോൾ ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386747/adakkathode-st-josephs-high-school-fire-safety-seminar-cpr-demo-peravoor)