---
title: "നെടുമ്പാശേരി അപകടം: പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് മരിച്ച ഗോപികയുടെ കുടുംബം"
english_title: "Nedumbassery Accident Gopika Family Demands Strong Action Against Accused Suhail Sajeev Mini Cooper"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386799/nedumbassery-accident-gopika-family-demands-strong-action-against-accused-suhail-sajeev-mini-cooper"
published_at: "2026-10-13T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acda00337d87_1000342466.jpg"
keywords: ["Kerala News", "Accident News"]
---

# നെടുമ്പാശേരി അപകടം: പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് മരിച്ച ഗോപികയുടെ കുടുംബം

> **Lead Summary:** **കൊച്ചി**: നെടുമ്പാശേരിയിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം. ഗോപികയുടെ അച്ഛന്റെ സഹോദരനാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയത്.

## Article Content

**കൊച്ചി**: നെടുമ്പാശേരിയിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം. ഗോപികയുടെ അച്ഛന്റെ സഹോദരനാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് രംഗത്തെത്തിയത്.

പൊലീസിനെതിരെ വിമർശനവുമായാണ് പിതൃസഹോദരന്റെ പ്രതികരണം. സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈൽ ഹോമിലേക്ക് വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഞങ്ങളുടെ സംശയങ്ങൾ മാറ്റാൻ കഴിയുമോയെന്നും കുടുംബം ചോദിക്കുന്നുണ്ട്.

ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വിൽപനശാലയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാർത്ഥികളും. സ്ഥാപനത്തിലെ സഹപ്രവർത്തകർക്കൊപ്പം രാത്രിയിൽ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386799/nedumbassery-accident-gopika-family-demands-strong-action-against-accused-suhail-sajeev-mini-cooper)