---
title: "കണ്ണൂർ വനിതാ ജയിലിൽ രണ്ട് തടവുകാരിൽ നിന്നും എംഡിഎംഎ പിടികൂടി"
english_title: "Kannur Women Jail MDMA Seized From Two Inmates Town Police Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386811/kannur-women-jail-mdma-seized-from-two-inmates-town-police-case"
published_at: "2026-10-13T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdb45cb7f19_1000342680.jpg"
keywords: ["Kerala News", "Crime News"]
---

# കണ്ണൂർ വനിതാ ജയിലിൽ രണ്ട് തടവുകാരിൽ നിന്നും എംഡിഎംഎ പിടികൂടി

> **Lead Summary:** **കണ്ണൂർ**: പള്ളിക്കുന്നിലെ കണ്ണൂർ വനിതാ ജയിലിലും മയക്കുമരുന്ന് പിടികൂടി. രണ്ട് വനിതാ തടവുകാരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

## Article Content

**കണ്ണൂർ**: പള്ളിക്കുന്നിലെ കണ്ണൂർ വനിതാ ജയിലിലും മയക്കുമരുന്ന് പിടികൂടി. രണ്ട് വനിതാ തടവുകാരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

വടകര കൊട്ടകടവ് സ്വദേശി റോഷ്നി സാവിയോ എന്ന സാബിറ, തലശ്ശേരി ചാലിൽ സ്വദേശി പി കെ റുബൈദ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. 0.30 ഗ്രാം എംഡിഎംഎയാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തടവുകാരിൽ നിന്ന് പിടികൂടിയത്.

വനിതാ ജയിൽ സൂപ്രണ്ട് ഇൻചാർജ് സ്മിത പറമ്പന്റെ നേതൃത്വത്തിൽ സെല്ലിൽ നടന്ന പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386811/kannur-women-jail-mdma-seized-from-two-inmates-town-police-case)