---
title: "ഓം പ്രകാശ് മാഥുർ കേരളത്തിന്റെ പുതിയ ഗവർണർ"
english_title: "Om Prakash Mathur New Kerala Governor Rajendra Arlekar Tamil Nadu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/386826/om-prakash-mathur-new-kerala-governor-rajendra-arlekar-tamil-nadu"
published_at: "2026-10-13T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdc1e706654_1000342150.jpg"
keywords: ["National News", "Kerala News"]
---

# ഓം പ്രകാശ് മാഥുർ കേരളത്തിന്റെ പുതിയ ഗവർണർ

> **Lead Summary:** **ദില്ലി**: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ ചുമതലയേൽക്കും. സിക്കിമിന്റെ ഗവർണർ ആയിരുന്നു. രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണറായി ചുമതലയേൽക്കും.

## Article Content

**ദില്ലി**: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ ചുമതലയേൽക്കും. സിക്കിമിന്റെ ഗവർണർ ആയിരുന്നു. രാജേന്ദ്ര ആർലേക്കർ ഇനി തമിഴ്നാട് ഗവർണറായി ചുമതലയേൽക്കും.

കേരള ഗവർണർ ആയിരിക്കെ തന്നെ രാജേന്ദ്ര ആർലേക്കറിന് തമിഴ്നാടിന്റെ അധിക ചുമതല നൽകിയിരുന്നു. സുധ യാദവ് കർണാടക ഗവർണർ ആകും. ബിജെപിയുടെയും ആർഎസ്എസ്സിന്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് ആയിരുന്നു ഒപി മാഥുർ.

ഇദ്ദേഹം രാജസ്ഥാനിൽ നിന്നുള്ള നേതാവാണ്. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്. മോദിക്കൊപ്പം ബിജെപിയിൽ പ്രചാരകനായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/386826/om-prakash-mathur-new-kerala-governor-rajendra-arlekar-tamil-nadu)